X

കാലിനടിയിലെ മണ്ണ് നഷ്ടപ്പെടുന്നു, പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ലെന്നും എകെ ആന്റണി

ഉമ്മന്‍ചാണ്ടിക്ക് ആന്റണിയുടെ പരോക്ഷ വിമര്‍ശനം. കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോവുകയാണ്. വിദ്യാര്‍ഥി, യുവജന നേതാക്കള്‍ പ്രസ്താവനകളിലാണ് ജീവിക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി.

പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിക്ക് കെപിസിസി എക്‌സിക്യൂട്ടീവില്‍ പേരെടുത്ത് പറയാതെ എ.കെ.ആന്റണിയുടെ വിമര്‍ശനം. നേതാക്കള്‍ പിണങ്ങി നിന്നാല്‍ ക്ഷീണിക്കുന്നത് പാര്‍ട്ടിയാണെന്ന് ആന്റണി ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടി വിട്ട് പോയാല്‍ എല്ലാം നഷ്ടപ്പെടുകയും ചെയ്യും. പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ലെന്നും ആന്റണി പറഞ്ഞു.

കാലിനടിയിലെ മണ്ണ് ബിജെപി കൊണ്ടുപോവുകയാണ്. വിദ്യാര്‍ഥി, യുവജന നേതാക്കള്‍ പ്രസ്താവനകളിലാണ് ജീവിക്കുന്നതെന്നും ആന്റണി കുറ്റപ്പെടുത്തി. സംഘടനയെ ശക്തമാക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ചചെയ്യുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം നടക്കുന്ന കെപിസിസി എക്‌സിക്യൂട്ടീവില്‍ ഉമ്മന്‍ചാണ്ടിയും പങ്കെടുക്കുന്നുണ്ട്.

This post was last modified on January 28, 2017 1:23 pm

Related Post
Leave a Comment