X

ഒരു ജനതയുടെ വേദനയും പോരാട്ടവുമുണ്ട് ഈ വൃദ്ധന്റെ ചിത്രത്തില്‍

സിറിയയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഎഫ്പി ഫോട്ടോഗ്രാഫറായ ജോസഫ് ഈദ് പകര്‍ത്തിയ ഈ അമ്പരപ്പിക്കുന്ന ചിത്രം ഒരു ചിത്രം പോലെ മനോഹരമാണ്

ക്ഷീണിതമായ വസന്തകാല സൂര്യപ്രകാശം മുഹമ്മദ് മൊഹിയുദ്ദീന്‍ അനീസിന്റെ അലപ്പോയിലെ ചില്ലുകള്‍ തകര്‍ന്ന ജനാലകളിലൂടെ അദ്ദേഹത്തിന്റെ മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. പക്ഷെ തകര്‍ന്ന്, പൊടി നിറഞ്ഞ മുറിയില്‍ അദ്ദേഹം ശാന്തനായി പൈപ്പും വലിച്ചിരുന്ന് പാട്ടുകേള്‍ക്കുന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഎഫ്പി ഫോട്ടോഗ്രാഫറായ ജോസഫ് ഈദ് പകര്‍ത്തിയ ഈ അമ്പരപ്പിക്കുന്ന ചിത്രം ഒരു ചിത്രം പോലെ മനോഹരമാണ്. സിറിയയിലെ ക്രൂരമായ അഭ്യന്തരയുദ്ധത്തെ കുറിച്ച് മാത്രമല്ല മാര്‍ച്ച് ഒമ്പതിന് പ്രസിദ്ധീകരിച്ച ചിത്രം പറയുന്നത്. തങ്ങളുടെ നിരാശജനകായ സാഹചര്യങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുന്ന സിറിയന്‍ ജനതയുടെ പോരാട്ടവും ആ ചിത്രം പങ്കുവെക്കുന്നു.

നഗരത്തിന്റെ പ്രാന്തപ്രദേശത്തെ വിമതനിയന്ത്രിത മേഖലയില്‍ അബു ഒമര്‍ എന്നുകൂടി വിളിപ്പേരുള്ള അനിസ് താമസിച്ചിരുന്ന 2016ല്‍ അദ്ദേഹത്തിന്റെ അതീവ ഹൃദ്യമായ ഒരുഭിമുഖം എഎഫ്പി പ്രസിദ്ധീകരിച്ചിരുന്നു. പഴയ വിലപിടിപ്പുള്ള കാറുകള്‍ ശേഖരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ കമ്പം. നാലര വര്‍ഷം നീണ്ടുനിന്ന കടുത്ത പോരാട്ടത്തിന് ശേഷം അലപ്പോ ഇപ്പോള്‍ സര്‍ക്കാര്‍ സേനയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്. ഒരിക്കല്‍ ‘സിറിയയുടെ ആഭരണം’ എന്നറിയപ്പെട്ടിരുന്ന അലെപ്പോയില്‍ 70 വയസുള്ള അനീസിനെ പോലുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്ന് അറിയാനാണ് എഎഫ്പി ബെയ്‌റൂട്ട് ബ്യൂറോ ചീഫ് സാമി കെറ്റ്‌സും ഫോട്ടോഗ്രാഫര്‍ ജോസഫ് ഈദും യാത്ര ചെയ്തത്.

വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വിലയേറിയ കാറുകളില്‍ മൂന്നിലൊന്നും നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായി ഇരുവരും കണ്ടെത്തി. പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമില്ലാത്ത അദ്ദേഹത്തിന്റെ റെക്കോഡ് പ്ലേയറാണ് അദ്ദേഹത്തിന് സന്തോഷം പകരുന്നത്. അദ്ദേഹത്തിന് പ്രിയപ്പെട്ട സിറിയന്‍ ഗായകന്‍ മുഹമ്മദ് ദിയ അല്‍-ദിനിന്റെ പാട്ടുകള്‍ അദ്ദേഹം വച്ചു. അദ്ദേഹത്തിന്റെ ഭൂതകാലവുമായി വല്ലാത്ത അത്മബന്ധമാണ് അബു ഒമര്‍ പുലര്‍ത്തുന്നത്.