X

സാനിയ മിര്‍സയെ പി ടി ഉഷയാക്കി ആന്ധ്ര സര്‍ക്കാരിന്റെ ഫ്‌ളക്‌സ്; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ

ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്.

ദേശീയ കായിക ദിനത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ട്രോളിന് ഇരയാകുകയാണ്. കായിക താരങ്ങളെ അഭിനന്ദിക്കുന്ന പരിപാടിക്കായി സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡാണ് വിനയായത്. 2014 മുതല്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളെ അഭിനന്ദിക്കുന്ന ചടങ്ങിനായാണ് കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. ഫ്‌ളക്‌സില്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ വലിയ പടത്തിന് താഴെ പി ടി ഉഷയുടെ പേര് നല്‍കിയതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി, കായിക മന്ത്രി അവന്തി ശ്രീനിവാസ് എന്നിവരുടെ ചിത്രവും ഫ്‌ളക്‌സ് ബോര്‍ഡിലുണ്ട്.

ചടങ്ങ് നടക്കുന്ന വേദിക്ക് സമീപത്തായിരുന്നു ഫ്‌ളക്‌സ് സ്ഥാപിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പരിപാടി മാറ്റിവെച്ചു. സോഷ്യല്‍മീഡിയയില്‍ തെറ്റായി അടിച്ച ഈ ഫ്‌ളക്‌സിന്റെ ചിത്രങ്ങള്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. നിരവധി പേര്‍ സര്‍ക്കാറിന്റെ കായിക രംഗത്തെ അജ്ഞതയെക്കുറിച്ച് കളിയാക്കി രംഗത്തെത്തിയിട്ടുണ്ട്. സാനിയ മിര്‍സയെയും പി ടി ഉഷയെയും തിരിച്ചറിയാത്തവര്‍ എങ്ങനെയാണ് സംസ്ഥാനത്തെ കായിക രംഗം മെച്ചപ്പെടുത്തുകയെന്നും ചോദ്യം ഉയരുകയാണ്.

This post was last modified on August 29, 2019 3:54 pm