X

ഞാന്‍ എന്തുകൊണ്ട് അവിടെയില്ലെന്ന് നിങ്ങള്‍ അന്വേഷിച്ചോ; പുതിയ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് സുരേഷ് ഗോപി

എന്നെയങ്ങ് ഒഴിവാക്കിയേക്കൂ. ഞാന്‍ സിനിമാ നടനേയല്ല എന്ന് നിങ്ങള്‍ കരുതിയാലും വിഷമമില്ല

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് നടന്‍ സുരേഷ് ഗോപി എംപി. താര സംഘടനയില്‍ താന്‍ ഇപ്പോള്‍ സജീവമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ദീര്‍ഘകാലമായി താന്‍ താരസംഘടനയുടെ സജീവ പ്രവര്‍ത്തകനല്ല. എന്തു കൊണ്ടാണ് വിട്ടു നില്‍ക്കുന്നതെന്ന് മാധ്യമങ്ങള്‍ ഇതുവരെ അന്വേഷിച്ചിട്ടില്ല. ഇതിനുള്ള കാരണങ്ങള്‍ കൂടി മാധ്യമങ്ങള്‍ക്ക് അന്വേഷിക്കാം. എംപി എന്ന നിലയില്‍ തന്റെ ഇപ്പോഴത്തെ ജോലി ജനസേവനമാണ്, അതു താന്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

യുവ നടിമാരുടെ രാജി വിഷയത്തില്‍ പ്രതികരിക്കാനില്ല, എന്നെയങ്ങ് ഒഴിവാക്കിയേക്കൂ. ഞാന്‍ സിനിമാ നടനേയല്ല എന്ന് നിങ്ങള്‍ കരുതിയാലും വിഷമമില്ല എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

 

This post was last modified on June 28, 2018 4:58 pm

Related Post
Leave a Comment