X

ആലപ്പുഴയില്‍ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ആംബുലന്‍സ് തകര്‍ന്നു: രോഗി മരിച്ചു

ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് രോഗിയെ പുറത്തെത്തിച്ച് കിട്ടിയ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആലപ്പുഴയില്‍ 108 ആംബുലന്‍സില്‍ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രോഗി മരിച്ചു. ഓക്‌സിജന്‍ നല്‍കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ചമ്പക്കുളം ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമാണ് അപകടം. ആംബുലന്‍സിലുണ്ടായിരുന്ന നടുഭാഗം സ്വദേശി മോഹനന്‍ നായര്‍ (66) ആണ് മരിച്ചത്. ചമ്പക്കുളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്ന് എടത്വയിലെ ജൂബിലി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സ് രോഗിയെ പുറത്തെത്തിച്ച് കിട്ടിയ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ ഡ്രൈവര്‍ സെയ്ഫുദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആംബുലന്‍സിന് സമീപമുണ്ടായിരുന്ന ഓട്ടോറിക്ഷ, കാര്‍, കട എന്നിവ കത്തി നശിച്ചു.

This post was last modified on September 5, 2018 9:36 pm