X

പാലക്കാട് ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് വന്‍ അപകടം: എട്ട് പേര്‍ മരിച്ചു

നെല്ലിയാമ്പതിയില്‍ നിന്ന് പാലക്കാട്ടേയ്ക്ക് വരുകയായിരുന്ന ആംബുലന്‍സിലേയ്ക്ക് മീന്‍ കയറ്റിയ ലോറി ഇടിച്ചുകയറ്റുകയായിരുന്നു.

ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് പാലക്കാട് എട്ട് പേര്‍ മരിച്ചു. പാലക്കാട് ജില്ലയിലെ തണ്ണിശ്ശേരിയിലാണ് അപകടമുണ്ടായത്. ഓങ്ങല്ലൂര്‍, വാടാനാംകുറിശി, ഷൊര്‍ണൂര്‍, നെന്മാറ സ്വദേശികളാണ് മരിച്ചത്. നെല്ലിയാമ്പതിയില്‍ നിന്ന് പാലക്കാട്ടേയ്ക്ക് വരുകയായിരുന്ന ആംബുലന്‍സിലേയ്ക്ക് മീന്‍ കയറ്റിയ ലോറി ഇടിച്ചുകയറ്റുകയായിരുന്നു എന്ന് പറയുന്നുണ്ട്. അതേസമയം അപകടത്തിന് കാരണം ലോറിയുടെ അമിതവേഗമെല്ലെന്നും ആംബുലന്‍സ് ഡ്രൈവറുടെ അശ്രദ്ധയായിരിക്കാം എന്നും വിലയിരുത്തലുണ്ട്.

ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്. ലോറിയും തകര്‍ന്നു. ഷൊര്‍ണൂരില്‍ നിന്ന് നെല്ലിയാമ്പതിയിലേയ്ക്ക് വിനോദയാത്ര വന്നവരാണ് മരിച്ച അഞ്ച് പേര്‍. ഒരു കുട്ടിയുടെ നില ഗുരുതരമാണ്. സുബൈര്‍, നവാസ്, നാസര്‍, ഉമര്‍ ഫാറൂഖ്, സുധീര്‍, നിഖില്‍ ശിവന്‍, വൈശാഖ് എന്നിവരാണ് മരിച്ചത്. സുധീര്‍ ആംബുലന്‍സ് ഡ്രൈവറാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.

This post was last modified on June 9, 2019 6:23 pm

Related Post
Leave a Comment