മോദിയെ മലർത്തിയടിച്ച് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിലല്ല എന്ന് പ്രത്യേകം പറഞ്ഞു കൊള്ളട്ടെ. ഇരുവരുടേയും മുഖം വച്ച് എഡിറ്റ് ചെയ്‌ത റെസ്‌ലിങ് വീഡിയോയിലാണ് രാഹുൽ നരേന്ദ്ര മോദിയെ ഇടിച്ചിടുന്നത്. ‘ബീയോണ്ട് ഡസ്റ്റ് ഡിജിറ്റൽ സ്റ്റുഡിയോ’ എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മത്സരത്തിൽ മോദിയെ തോൽപിച്ച് ചാമ്പ്യനുള്ള റെസ്‌ലിങ് ബെൽറ്റ് രാഹുൽ ഗാന്ധി ഉയർത്തി നിൽക്കുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്.
ഇത്തരത്തിൽ തമാശ രൂപേണ എഡിറ്റ് ചെയ്‌തിട്ടുള്ള നിരവധി വീഡിയോ ഇവരുടേതായിട്ടുണ്ട്. റെസ്ലിങിൽ മാത്രമല്ല ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇത് തന്നെയാകും മോദിയുടെ അവസ്ഥയെന്നാണ് ചില രാഹുൽ ആരാധകർ കമന്റ് ചെയ്‌തിരിക്കുന്നത്. ഇത് എഡിറ്റ് ചെയ്തയാളെ നമിക്കണമെന്ന് ചിലർ പറയുമ്പോൾ പ്രധാനമന്ത്രിയെ അവഹേളിച്ചവനെ അറസ്റ്റ് ചെയ്യണമെന്നാണ് ചിലരുടെ വാദം.
Leave a Comment