X

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി: ആന്‍ഡി മറെ അമ്പതാം റാങ്കുകാരനോട് തോറ്റ് പുറത്ത്

നേരത്തെ നൊവാക് ദ്യോകോവിച്ചും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്തായിരുന്നു

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെ അമ്പതാം റാങ്കുകാരന്‍ ജര്‍മ്മനിയുടെ മിസ്ച സ്വറേവിനോടാണ് തോറ്റ് പുറത്തായി. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ പ്രിക്വാര്‍ട്ടര്‍ മത്സരത്തിലാണ് മറെ അട്ടിമറിക്കപ്പെട്ടത്.

റോഡ് ലാവെര്‍ അറീനയില്‍ നടന്ന മത്സരത്തില്‍ നാല് സെറ്റിനുള്ളില്‍ സ്വറേവ് അറീനയില്‍ നടന്ന മത്സരത്തില്‍ നാല് സെറ്റിനുള്ളില്‍ സ്വറേവ് വിജയം കണ്ടു. ആദ്യ സെറ്റ് നഷ്ടമാക്കി രണ്ടാം സെറ്റ് തിരിച്ചുപിടിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായി രണ്ട് സെറ്റുകളിലും മറെ പരാജയപ്പെടുകയായിരുന്നു. സ്‌കോര്‍: 7-5, 5-7, 6-2, 6-4. 2009ന് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മറെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുന്നത് ഇതാദ്യമായാണ്. അഞ്ച് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ റണ്ണര്‍ അപ്പായിട്ടുള്ള മറെയ്ക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ല.

നേരത്തെ നൊവാക് ദ്യോകോവിച്ചും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്തായിരുന്നു.

This post was last modified on January 22, 2017 7:13 pm