X

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ കഥയുമായി അനിതാ നായരുടെ പുതിയ പുസ്തകം

കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങളാണ് ലോകത്ത് ഏറ്റവും നീചമായ കൃത്യങ്ങള്‍. അത് ലൈംഗികാതിക്രമണങ്ങളാണെങ്കില്‍ പൈശാചികവും. കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളുടെ കഥ പറയുകയാണ് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരി അനിതാ നായരുടെ പുതിയ പുസ്തകം ചെയ്ന്‍ ഓഫ് കസ്റ്റഡി.

ഇന്‍സ്‌പെക്ടര്‍ ഗൌഡ എന്ന പേരിലാണ് അനിതയുടെ ക്രൈം നോവലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുമ്പ് പുറത്തിറങ്ങിയ കട്ട് ലൈക്ക് എ വൂണ്ടെന്ന നോവലിലെ പോലെ ബംഗളൂരുവാണ് കഥാപരിസരം. പൂര്‍ണമായും ക്രൈം നോവല്‍ വിഭാഗത്തില്‍ വരുന്ന പുസ്തകമായിരുന്നു കട്ട് ലൈക്ക് എ വൂണ്ട്. ഇതിന് ശേഷം ഇന്‍സ്‌പെക്ടര്‍ ഗൗഡ സീരിസില്‍ പുറത്തിറങ്ങുന്ന പുസ്തകമാണ് ചെയ്ന്‍ ഓഫ് കസ്റ്റഡി.

കുട്ടികളനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് പറയുന്ന പുസ്തകത്തില്‍ പഠനവും ബാല്യവുമൊക്കെ നഷ്ടപ്പെടുന്ന പരിസരങ്ങളിലൂടെയാണ് കഥ മുമ്പോട്ട് നീങ്ങുന്നത്. 6 വയസുള്ളപ്പോള്‍ പിതാവ് വെറും 1000 രൂപയ്ക്ക് വിറ്റ കൃഷ്ണ എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/gjtp75

 

This post was last modified on August 29, 2016 2:06 pm