X

ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖ അനുവദിക്കില്ല; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

അഴിമുഖം പ്രതിനിധി 

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് നടത്തിവരുന്ന ശാഖയെക്കുറിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും ഇത് അവസാനിപ്പിക്കാന്‍ വേണ്ട കര്‍ശന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്റെ എഫ്ബി പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ആർ.എസ്.എസ് ഉൾപ്പടെയുള്ള സംഘടനകൾ നടത്തി വരുന്ന അനധികൃത പ്രവർത്തനങ്ങളെ കുറിച്ച് നിരവധി പരാതികളാണ് എനിക്ക് ദിവസേന ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകളകറ്റേണ്ടതുണ്ട്. ക്ഷേത്രങ്ങൾ ആചാരങ്ങളുടേയും വിശ്വാസങ്ങളുടേയും കേന്ദ്രമാണ്. വിശ്വാസികളെ ക്ഷേത്രങ്ങളിൽ നിന്നും അകറ്റി, ക്ഷേത്രങ്ങളെ ആയുധപ്പുരകളാക്കി മാറ്റാനാണ് ആർ.എസ്.എസ് ശാഖയും ആയുധപരിശീലനവും നടത്തുക വഴി ശ്രമിക്കുന്നത്. നാടിന്റെ മതേതര സ്വഭാവവും സമാധാനാന്തരീക്ഷവും തകർക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായി ക്ഷേത്രങ്ങളെ മാറ്റാൻ അനുവദിക്കില്ല. പ്രസ്തുത പരാതികൾക്ക് മേൽ അടിയന്തരനടപടികൾ സ്വീകരിക്കാനും അനധികൃത പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും വേണ്ട കർശനമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉടനുണ്ടാകും.

 

This post was last modified on December 27, 2016 2:37 pm