X

മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള അന്തരിച്ചു

അഴിമുഖം പ്രതിനിധി

മാധ്യമപ്രവര്‍ത്തക അനുശ്രീ പിള്ള(27) അന്തരിച്ചു. ഇന്നലെ രാത്രി റാന്നിയിലെ ആശുപത്രിയില്‍ ചികിത്സക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തനംതിട്ട ചുങ്കപ്പാറ ചാലാപ്പള്ളി സ്വദേശിയാണ്.

ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ മലയാളം വാര്‍ത്താ പോര്‍ട്ടലായ സമയം ഡോട്ട് കോമില്‍ ചീഫ് കോപ്പി എഡിറ്ററായി ജോലി ചെയ്ത് വരികയായിരുന്നു. ജയ്ഹിന്ദ്, ഇന്ത്യാവിഷന്‍ ചാനലുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പത്തനംതിട്ടയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും

This post was last modified on December 27, 2016 4:11 pm

Related Post
Leave a Comment