അഴിമുഖം പ്രതിനിധി
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മൃതദേഹം രാമേശ്വരത്ത് സമ്പൂര്‍ണ സൈനിക ബഹുമതികളോടെ ഖബറടക്കി. ഒരു ലക്ഷത്തിലധികം പേരുടെ സാന്നിദ്ധ്യത്തിലാണ് അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. പ്രധാമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഉമ്മന്‍ചാണ്ടി അടക്കമുള്ള വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. രാവിലെ മുഹിദീന്‍ ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ മയ്യത്ത് നമസ്‌കാരം നടത്തിയ ശേഷമാണ് മൃതദേഹം സംസ്‌കാരത്തിനായി നിശ്ചയിച്ചിരുന്ന പെയ്ക്കരിമ്പിലെത്തിച്ചത്. തിങ്കളാഴ് വൈകുന്നേരം ഷില്ലോങില്‍ വച്ച് അന്തരിച്ച കലാമിന്റെ മൃതദേഹം ദല്‍ഹിയിലെ പൊതുദര്‍ശനത്തിനുശേഷം ഇന്നലെയാണ് ജന്മനാടായ രാമേശ്വരത്ത് കൊണ്ടുവന്നത്.
This post was last modified on December 27, 2016 3:19 pm
Leave a Comment