X

ടോക് ടു എ കെ; മന്‍ കി ബാത്തിന്റെ അനുകരണമെന്ന് ബിജെപി, വണ്‍ മാന്‍ ഷോ ആകില്ലെന്ന് ആപ്

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശകരില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. മോദിയുടെ നയങ്ങളെയും പ്രവര്‍ത്തികളെയും അതിശക്തമായാണ് കെജ്രിവാള്‍ എന്നും എതിര്‍ത്തുപോന്നിരുന്നത്. എന്നാലിപ്പോള്‍ അതേ കെജ്രിവാള്‍ മോദിയെ ഒരുകാര്യത്തില്‍ അനുകരിക്കുകയാണെന്നാണ് ബിജെപിക്കാര്‍ പറയുന്നത്. മോദിയുടെ ശ്രദ്ധേമായ പരിപാടികളില്‍ ഒന്നായ മന്‍ കി ബാത് റേഡിയോ പരിപാടിപോയെ കെജ്രിവാള്‍ ആരംഭിക്കുന്ന ടോക് ടു എ കെ എന്ന പേരില്‍ സോഷ്യല്‍ മീഡിയവഴിയുള്ള ജനസമ്പര്‍ക്കമാണ് മോദിയുടെ അനുകരണം എന്നപേരില്‍ ചര്‍ച്ചയായിരിക്കുന്നത്. TalkToAK.com എന്ന വിലാസത്തില്‍ ജൂലൈ 17 ഞായറാഴ്ച രാവിലെ11 മണിക്ക് ഉദ്ഘാടനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സൈറ്റില്‍ ഇപ്പോള്‍ അതിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചരിക്കുകയാണ്. എന്നാല്‍ പ്രധാന മന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ അനുകരണം അല്ലേയെന്നുള്ള ആരോപണത്തിനു മറുപടിയായി ആം ആദ്മി പാര്‍ട്ടി വക്താക്കള്‍ പറയുന്നത് കെജ്രിവാളിന്റെത് പരസ്പര സമ്പര്‍ക്കത്തിനു മുന്‍തൂക്കം കൊടുക്കുന്നതാണെന്നും മോദിജിയുടെത് പോലെ ഏകപക്ഷീയമായ പ്രസ്താവനകളും പ്രസംഗങ്ങളും ആയിരിക്കില്ലെന്നുമാണ്.

ദേശീയ തെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയത്തിനു ശേഷം പ്രധാന മന്ത്രി ടി. വി. ലഭ്യമല്ലാത്ത ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളോട് റേഡിയോയിലൂടെ തന്റെ പദ്ധതികള്‍ അറിയിക്കുകയും ജനപിന്തുണ നേടുകയും ചെയ്യുന്നുണ്ട്. എല്ലാ ഞായറാഴ്ചകളിലും നടത്തുന്ന പ്രസംഗത്തില്‍ ഗവണ്‍മെന്റ് സൈറ്റുകളിലേക്ക് പ്രതികരണങ്ങള്‍ അയച്ച ആളുകളുടെ പേരുകള്‍ സൂചിപ്പിക്കുകയും നന്ദി അറിയിക്കുകയും ചെയ്യാറുണ്ട്.

കേന്ദ്ര ഗവണ്‍മെന്റും ഡല്‍ഹി സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഏറിവരുന്നതിനിടയിലാണ് കെജ്രിവാളിന്റെ പുതിയ ജനസമ്പര്‍ക്ക പരിപാടി. പ്രധാന മന്ത്രി തന്റെ അധികാരപരിധിയില്‍ കൈ കടത്തുകയും ആപ് പ്രവര്‍ത്തകരെ അകാരണമായി കള്ളക്കേസുകളില്‍ പെടുത്തുകയും ഡല്‍ഹി അസംബ്ലി പാസ് ആക്കിയ ബില്ലുകള്‍ തടഞ്ഞു വെക്കുകയും ചെയ്യുന്നുണ്ടെന്നാണ് കെജ്രിവാളിന്റെ ആക്ഷേപം.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും കരസ്ഥമാക്കി അമ്പരപ്പിക്കുന്ന വിജയം ആണ് ആം അദ്മി പാര്‍ട്ടി നേടിയത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും പഞ്ചാബിലും പ്രചാരണങ്ങള്‍ തുടങ്ങുന്നതില്‍ വ്യാപ്രതരാണ് ആണ് കെജ്രിവാള്‍. ഇവിടങ്ങളില്‍ ബിജെപിക്ക് പ്രധാന തലവേദന കെജ്രിവാളും കൂട്ടരുമായിരിക്കും.

 

This post was last modified on December 27, 2016 4:15 pm

Related Post
Leave a Comment