മൂന്ന് ബോയിംഗ് 747-200 എഫ് വിമാനങ്ങള്‍ ഒരു വര്‍ഷത്തോളമായി കോലാലംപൂര്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. വിമാനത്താവളത്തിന് നല്‍കേണ്ട ഫീസുകളൊന്നും ഈ വിമാനങ്ങളുടെ ഉടമകള്‍ നല്‍കുന്നുമില്ല. ഉടമകള്‍ ആരാണെന്ന് അധികൃതര്‍ക്കും അറിയില്ല. ഒടുവില്‍ ഈ വിമാനങ്ങളുടെ ഉടമകളെ തേടി വിമാനത്താവള അധികൃതര്‍ പത്രത്തില്‍ പരസ്യം നല്കി. ഈ വിമാനങ്ങള്‍ നിങ്ങളുടേതാണെങ്കില്‍ വന്ന് എടുത്തു കൊണ്ടുപോകണം. ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 14 ദിവസങ്ങള്‍ക്കുള്ളില്‍ കൊണ്ടു പോയില്ലെങ്കില്‍ വിമാനങ്ങള്‍ വില്‍ക്കാനുള്ള അവകാശം അധികൃതര്‍ക്ക് ഉണ്ടായിരിക്കുമെന്ന് പരസ്യത്തില്‍ പറയുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.
This post was last modified on December 9, 2015 11:26 am