X
    Categories: കായികം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിക്കെതിരെ ആഴ്സണലിന് ജയം

ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളുകളാണ് ആഴ്സണലിന് നേട്ടമായത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരുടെ പോരാട്ടത്തില്‍ ചെല്‍സിക്കെതിരെ ആഴ്സണലിന് ജയം. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ആഴ്സണലിന്റെ ജയം. ആദ്യ പകുതിയില്‍ നേടിയ രണ്ടു ഗോളുകളാണ് ആഴ്സണലിന് നേട്ടമായത്. ഒരു പ്രധാന സ്ട്രൈക്കര്‍ ഇല്ലാതെ ഇറങ്ങിയ ചെല്‍സിക്ക് തുടക്കം മുതല്‍ പിഴക്കുന്നതാണ് മത്സരത്തില്‍ കണ്ടത്. ഒന്നിന് പുറകെ ഒന്നായി ആഴ്സണല്‍ ചെല്‍സി ഗോള്‍ മുഖം ആക്രമിച്ചു.മത്സരത്തിന്റെ 14-ാം മിനുട്ടില്‍ തന്നെ അലക്‌സാന്ദ്രേ ലകാസറ്റെ ആഴ്‌സനലിനെ മുന്നിലെത്തിച്ചു. ലൗറന്റ് കോസിലനി ആണ് രണ്ടാം ഗോള്‍ നേടിയത്. 39-ാം മിനുറ്റിലായിരുന്നു ഗോള്‍.

ബെല്ലറിന്‍ നല്‍കിയ ക്രോസ്സ് മനോഹരമായി നിയന്ത്രിച്ച ലാകസെറ്റ ഗോള്‍ നേടുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ ചെല്‍സി ഉണര്‍ന്നു കളിച്ചെങ്കിലും ലഭിച്ച അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. ഗോള്‍ കീപ്പര്‍ മാത്രം മുന്‍പില്‍ നില്‍ക്കെ പെഡ്രോക്ക് കിട്ടിയ അവസരം താരം പുറത്തടിച്ചു കളയുകയും ചെയ്തു. തുടര്‍ന്നാണ് കോസെല്‍നിയിലൂടെ ആഴ്സണല്‍ തങ്ങളുടെ ലീഡ് ഇരട്ടിയാക്കിയത്.സോക്രടീസ് നല്‍കിയ പാസില്‍ നിന്നായിരുന്നു കോസെല്‍നി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ അലോണ്‍സോയുടെ ശ്രമം ആഴ്സണല്‍ പോസ്റ്റില്‍ തട്ടി തെറിച്ചതും ചെല്‍സിക്ക് വിനയായി.രണ്ടാം പകുതിയില്‍ ചെല്‍സി ജിറൂദിനെയും ഹഡ്‌സണ്‍ ഒഡോയിയെയും ഇറക്കിയെങ്കിലും മികച്ചു നിന്ന ആഴ്സനല്‍ പ്രതിരോധത്തെ മറികടക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല.

This post was last modified on January 20, 2019 11:29 am