X

മോനേ, ഇന്ത്യയെ ഇന്ത്യക്കാര്‍ക്ക് വിട്ടുകൊടുക്കൂ: വിഎസ് നയ്‌പാളിനോട് അമ്മ പറഞ്ഞു

ഇന്ത്യയെ എങ്ങനെ ഇരുട്ട് നിറഞ്ഞ പ്രദേശമായി ചിത്രീകരിക്കാനാകുമെന്നും ഇത് വെളിച്ചം നിറഞ്ഞ നാടല്ലേയെന്നും പ്രമുഖ അഭിഭാഷകന്‍ രാം ജെത്മലാനി നയപാളിനോട് ചോദിച്ചു. രാം എന്റെ സുഹൃത്താണെന്നും വളരെ സൗഹാര്‍ദ്ദപരമായ ചോദ്യമാണ് അദ്ദേഹത്തിന്റേതെന്നുമായിരുന്നു കുസൃതി നിറ്ഞ്ഞ ചിരിയോടെ നയ്പാളിന്റെ മറുപടി.

വിഎസ് നയ്പാള്‍ അവസാനമായി ഇന്ത്യയിലെത്തിയത് 2015 ജനുവരിയിലാണ്. ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍. തനിക്ക് കിട്ടിയ ഹാര്‍ദ്ദവമായ സ്വീകരണത്തില്‍ വികാരാധീനനായ നയ്പാളിന്റെ കണ്ണ് നിറഞ്ഞു. ആദ്യമായി ഇന്ത്യയില്‍ വന്നത് തന്റെ പൂര്‍വികരുടെ നാടിനെക്കുറിച്ചറിയാനുള്ള താല്‍പര്യം കൊണ്ടായിരുന്നു എന്ന് നയ്‌പോള്‍ അന്ന് ഓര്‍ത്തു. വിഎസ് നയ്പാള്‍ ഇന്ത്യയെക്കുറിച്ച് രണ്ട് പുസ്തകങ്ങളെഴുതി – ‘An Area of Darkness’, ‘A Wounded Civilization’ എന്നിവ. എന്നാല്‍ ഈ പുസ്തകങ്ങള്‍ പുറുത്തുവന്നതിന് പിന്നാലെ ഇന്ത്യ വിട്ട് തിരിച്ചുപോരാന്‍ നയ്പാളിനോട് അമ്മ ആവശ്യപ്പെട്ടു. ‘Beta, leave India to the Indians’ എന്നാണ് അമ്മ പറഞ്ഞതെന്ന് നയ്പാള്‍ ഓര്‍ത്തു.

ഇന്ത്യയെ എങ്ങനെ ഇരുട്ട് നിറഞ്ഞ പ്രദേശമായി ചിത്രീകരിക്കാനാകുമെന്നും ഇത് വെളിച്ചം നിറഞ്ഞ നാടല്ലേയെന്നും പ്രമുഖ അഭിഭാഷകന്‍ രാം ജെത്മലാനി നയപാളിനോട് ചോദിച്ചു. രാം എന്റെ സുഹൃത്താണെന്നും വളരെ സൗഹാര്‍ദ്ദപരമായ ചോദ്യമാണ് അദ്ദേഹത്തിന്റേതെന്നുമായിരുന്നു കുസൃതി നിറഞ്ഞ ചിരിയോടെ നയ്പാളിന്റെ മറുപടി. ജെത്മലാനി നയ്പാളിന്റെ കയ്യില്‍ ചുംബിച്ചു. അത്തവണത്തെ ജെഎല്‍എഫില്‍ (ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍) അമിതാഭ് ബച്ചനേക്കാളും ഓപ്ര വിന്‍ഫ്രിയെക്കാളും എല്ലാവരേയും ആകര്‍ഷിച്ചത് വിഎസ് നയ്പാളായിരുന്നു.

This post was last modified on August 12, 2018 5:15 pm