X

ഓട്ടിസം ബാധിച്ചവരുടെ സൃഷ്ടികള്‍ക്കായി ബിനാലെ വേദി ഒരുങ്ങി

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് മരുന്നിനപ്പുറവും നിരവധി ചികിത്സാമാര്‍ഗങ്ങള്‍ ഉണ്ടെന്ന് ലോകത്തോട് പറയുന്നതാണ് ഈ പ്രദര്‍ശനങ്ങളെന്ന് ഓട്ടിസം ബാധിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനായാ കലീഡിയോസ്കോപ്പിന്‍റെ സ്ഥാപകന്‍ അക്ഷയി ഷെട്ടി പറഞ്ഞു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ഓട്ടിസം ബാധിച്ചവര്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം  ഫോര്‍ട്ട്കൊച്ചി ദ്രവീഡിയ ഗാലറിയില്‍ തുടങ്ങി. പതിനൊന്ന് വയസ്സ് മുതല്‍ 32 വയസ്സുവരെയുള്ള 38 പേര്‍ വരച്ച ചിത്രങ്ങളാണ് ഔട്ട്സൈഡ് ആര്‍ട്ട് എന്ന പേരില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നത്. മാര്‍ച്ച് 3 വരെയാണ് പ്രദര്‍ശനം.

   സമൂഹത്തില്‍ നിന്നും മാറ്റി നിറുത്തപ്പെട്ടവര്‍ക്ക് തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ലഭിക്കുന്ന ഏറ്റവും മികച്ച വേദിയാണിതെന്ന് പരിപാടിയുടെ സംഘാടകരിലൊരാളായ അജയ് വടക്കത്ത് പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടിയുടെ അച്ഛന്‍ കൂടിയാണ് അജയ്. വിദ്യാലയങ്ങളില്‍ കൂടിയല്ലാതെ വന്നവര്‍ക്കും കലാസൃഷ്ടിയെ ഗൗരവമായി കാണാന്‍ കഴിയുമെന്ന സമൂഹത്തെ ബോധ്യപ്പെടുത്തി കൊടുക്കാനും ഇതുവഴി സാധിക്കുമെന്ന് അജയ് പറഞ്ഞു.

 കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരിയാണ്  സമര്‍പ്പിക്കപ്പെട്ട സൃഷ്ടികളില്‍ നിന്ന് 64 ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ചിത്രപ്രദര്‍ശനവുമായി ബന്ധപ്പെട്ട് അജയ് തന്നെ സമീപിച്ചപ്പോള്‍ തന്നെ കലാകാരډാരുടെ പ്രായമോ, ഓട്ടിസത്തിന്‍റെ തീവ്രതയോ മാനദണ്ഡമാക്കില്ലെന്ന് പറഞ്ഞിരുന്നതായി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു കൊണ്ട് ബോസ് ചൂണ്ടിക്കാട്ടി. കലാസൃഷ്ടിയുടെ യോഗ്യത മാത്രമേ താന്‍ പരിഗണിച്ചുള്ളൂ. പല സൃഷ്ടികളും നിലവിലുള്ള സമകാലീനകലാകാരډാരുടെ സൃഷ്ടികളോട് കിടപിടിക്കുന്നതാണെന്നും ബോസ് അഭിപ്രായപ്പെട്ടു.

സുഗന്ധവ്യഞ്ജന സത്ത് കയറ്റുമതി ചെയ്യുന്ന പ്ലാന്‍റ് ലിപിഡ്സിന്‍റെ സഹകരണത്തോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുള്ളത്.

പ്രദര്‍ശനത്തിലെ തെരഞ്ഞെടുത്ത സൃഷ്ടികള്‍ വില്‍പ്പനയ്ക്കുള്ളതാണെന്നും അജയ് പറഞ്ഞു. പതിനെട്ട് വയസില്‍ മുകളില്‍ പ്രായമുള്ള എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും ചിത്രങ്ങള്‍ വാങ്ങാന്‍ അവസരമുണ്ടാകും. ഇന്ദുബാല, രോഹിത്, സാക്ഷി ചൗള, ആയുഷ് ബംബാനി, കലശ് കരിയപ്പ, സഞ്ജയ്, സിദ്ധാര്‍ത്ഥ് മുരളി, സച്ചിന്‍ ജോഷി, തനിഷ ലാഹിരി, മെല്‍വിന, കാജള്‍ അഷര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്ക് മരുന്നിനപ്പുറവും നിരവധി ചികിത്സാമാര്‍ഗങ്ങള്‍ ഉണ്ടെന്ന് ലോകത്തോട് പറയുന്നതാണ് ഈ പ്രദര്‍ശനങ്ങളെന്ന് ഓട്ടിസം ബാധിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനായാ കലീഡിയോസ്കോപ്പിന്‍റെ സ്ഥാപകന്‍ അക്ഷയി ഷെട്ടി പറഞ്ഞു. മറ്റാരെയും പോലെ പ്രതിഭാധനരാണവര്‍.

വ്യക്തിഗത അപേക്ഷകള്‍ക്ക് പുറമെ എ ബുഷ് വിത്ത് ആര്‍ട്ട്, സര്‍വമംഗള വിഹാര്‍ ട്രസ്റ്റ് , കളേഴ്സ് സെന്‍റര്‍ ഫോര്‍ ലേണിംഗ് ബംഗളുരു എന്നീ സ്ഥാപനങ്ങളില്‍ നിന്നും പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ അപേക്ഷകള്‍ എത്തിയിരുന്നു.

ഓട്ടിസം ബാധിച്ച കുട്ടികളിലെ കലാഭിരുചി അളക്കാനും ഇത്തരം ഉദ്യമങ്ങള്‍ വഴി സാധിക്കുമെന്ന് എ ബുഷ് വിത്ത് ആര്‍ട്ടിന്‍റെ സ്ഥാപക മാല ചിന്നപ്പ പറഞ്ഞു. ഓട്ടിസം ബാധിച്ച മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സാമൂഹ്യ ജീവിതമാണ് തങ്ങളുടെ സ്ഥാപനം ഉദ്ദേശിക്കുന്നതെന്ന് സര്‍വ മംഗള വിഹാറിലെ എസ് ആര്‍ പദ്മാവതി പറഞ്ഞു. വിവിധ പരിപാടികളിലൂടെ ഇവരുടെ കഴിവുകളെ കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

This post was last modified on February 25, 2019 11:32 am