X

മാതാപിതാക്കള്‍ സ്വയംഭോഗം ചെയ്താല്‍ കുട്ടികള്‍ക്ക് ഓട്ടിസമുണ്ടാകുമെന്ന് പറഞ്ഞ പുരോഹിതനുള്ള ക്ഷണം അയര്‍ലന്റ് പിന്‍വലിച്ചു

യുവ ദമ്പതികള്‍ക്ക് പരിശുദ്ധാത്മാവിന്റെ അനുഗ്രഹമില്ല. അവര്‍ മൃഗങ്ങളെ പോലെ ഭോഗിക്കുന്നു. മൃഗങ്ങളെ പോലുള്ള കുട്ടികളെ ഉണ്ടാക്കുന്നു - ഡൊമിനിക് പറഞ്ഞിരുന്നു.

മാതാപിതാക്കള്‍ സ്വയംഭോഗം ചെയ്താന്‍ കുട്ടികള്‍ക്ക് ഓട്ടിസമുണ്ടാകുമെന്ന് വിവാദ പ്രസ്താവന കത്തോലിക്ക പുരോഹിതനുള്ള സന്ദര്‍ശന ക്ഷണം അയര്‍ലന്റ് പിന്‍വലിച്ചു. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള പുരോഹിതനാണ് ഫാദര്‍ ഡൊമിനിക് വാളന്‍മണല്‍. ഓട്ടിസം ബാധിച്ച കുട്ടികള്‍ മൃഗങ്ങളെ പോലെയാണ് എന്ന് ഡൊമിനിക് അഭിപ്രായപ്പെട്ടിരുന്നു. ഓട്ടിസ്റ്റിക് കുട്ടികളെ മൃഗങ്ങളോട് താരതമ്യപ്പെടുത്തിയതാണ് അയര്‍ലന്റിന്റെ നടപടിക്ക് കാരണം. കുട്ടികള്‍ക്ക് ഓട്ടിസം ബാധിക്കുന്നതിന് കാരണം മാതാപിതാക്കള്‍ മദ്യപിക്കുന്നതും സിഗററ്റ് വലിക്കുന്നതും പോണ്‍ വീഡിയോകള്‍ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതുമെല്ലാം ആണ് എന്ന് പുരോഹിതന്‍ അഭിപ്രായപ്പെട്ടിരുന്നു.

കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് കീഴിലുള്ള പുരോഹിതനാണ് ഫാദര്‍ ഡൊമിനിക് വാളന്‍മണല്‍. ഓട്ടിസം ബാധിച്ച കുട്ടികള്‍ മൃഗങ്ങളെ പോലെയാണ് എന്ന് ഡൊമിനിക് അഭിപ്രായപ്പെട്ടിരുന്നു. ഓട്ടിസ്റ്റിക് കുട്ടികളെ മൃഗങ്ങളോട് താരതമ്യപ്പെടുത്തിയതാണ് അയര്‍ലന്റിന്റെ നടപടിക്ക് കാരണം. കുട്ടികള്‍ക്ക് ഓട്ടിസം ബാധിക്കുന്നതിന് കാരണം മാതാപിതാക്കള്‍ മദ്യപിക്കുന്നതും സിഗററ്റ് വലിക്കുന്നതും പോണ്‍ വീഡിയോകള്‍ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതുമെല്ലാം ആണ് എന്ന് പുരോഹിതന്‍ അഭിപ്രായപ്പെട്ടിരുന്നു

ALSO READ: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട്: ജാസ്മിന്‍ ഷായ്‌ക്കെതിരെ കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

യുവ ദമ്പതികള്‍ക്ക് പരിശുദ്ധാത്മാവിന്റെ അനുഗ്രഹമില്ല. അവര്‍ മൃഗങ്ങളെ പോലെ ഭോഗിക്കുന്നു. മൃഗങ്ങളെ പോലുള്ള കുട്ടികളെ ഉണ്ടാക്കുന്നു – ഡൊമിനിക് പറഞ്ഞിരുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ അയര്‍ലന്റ് സന്ദര്‍ശിക്കാനിരുന്ന ഡൊമിനികിനെതിരെ നടപടി ആവശ്യപ്പെട്ട് Change.orgല്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ വന്നിരുന്നു. പെറ്റീഷന്‍ കൊണ്ടുവന്ന ജോണ്‍ ചാക്കോ, ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡിയാര്‍മുഡ് മാര്‍ട്ടിനെ അഭിസംബോധന ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡൊമിനികിനുള്ള ക്ഷണം പിന്‍വലിക്കാന്‍ ആര്‍ച്ച് ബിഷപ്പ് നിര്‍ദ്ദേശം നല്‍കി. ഐറിഷ് ടൈംസ് പത്രം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

This post was last modified on June 10, 2019 9:13 pm