X

ആട്ടവും പാട്ടുമായി ആദിവാസി കുട്ടികള്‍ക്കുള്ള നാടക ക്യാമ്പ്/ചിത്രങ്ങള്‍

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ക്യാമ്പ് ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളില്‍

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആദിവാസി കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ത്രിദിന നാടക ക്യാമ്പിന് ഉത്സവഛായയിൽ തുടക്കമായി. തിരുവനന്തപുരം, ഇടിഞ്ഞാർ ഗവ: ട്രൈബൽ ഹൈസ്കൂളിലാണ് ക്യാമ്പ്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ജി.രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്ക്കാര ജേതാവ് മിനോൺ ജോണാണ് മുഖ്യാതിഥിയായി എത്തിയത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള അമ്പത്തിയൊന്ന് കുട്ടികളാണ് ക്യാമ്പിനായി എത്തിയിട്ടുള്ളത്. നാടകകലയുടെ വിവിധ വശങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ എത്തുന്നത് ബന്ധപ്പെട്ട മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.നാടക പ്രവര്‍ത്തകരായ സതീശൻ കോട്ടയ്ക്കല്‍, ഷൈന്‍ മഞ്ജു എന്നിവര്‍ വിവിധ ശേഷനുകള്‍ക്ക് നേതൃത്വം നല്‍കി.

This post was last modified on December 29, 2017 5:41 pm