X

ലോകത്തെ അന്‍പത് മഹാന്‍മാരായ നേതാക്കളില്‍ കേജ്രിവാളും

അഴിമുഖം പ്രതിനിധി

ഫോര്‍ച്യൂണ്‍ മാസിക തയ്യാറാക്കിയ ലോകത്തെ അന്‍പത് മഹാന്‍മാരായ നേതാക്കളുടെ പട്ടികയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും. ഇന്ത്യയില്‍ നിന്ന് കേജ്രിവാളിന്റെ പേര് മാത്രമാണ് പട്ടികയിലുള്ളത്. ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ആണ് പട്ടികയില്‍ ഒന്നാമത്. 42ാം സ്ഥാനമാണ് ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക്. സൗത്ത് കരോലിനയിലെ ഇന്ത്യന്‍-അമേരിക്കന്‍ ഗവര്‍ണര്‍ നിക്കി ഹാലിയാണ് 17ാംസ്ഥാനം. മലിനീകരണം കുറയ്ക്കാന്‍ സ്വീകരിച്ച നടപടിയാണ് കേജ്രിവാളിന് പട്ടികയില്‍ സ്ഥാനം നല്‍കിയത്. ലോകത്തെ മാറ്റിമറിക്കുകയും അതിനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവരുമാണ്‌ ഫോര്‍ച്യൂണ്‍ മാസികയുടെ പട്ടികയിലുള്ളത്.

 

This post was last modified on December 27, 2016 3:54 pm