X

കൈക്കൂലി ആവശ്യപ്പെട്ട ഭക്ഷ്യമന്ത്രിയെ കെജ്രിവാള്‍ പുറത്താക്കി

അഴിമുഖം പ്രതിനിധി

കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ദല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിലെ ഭക്ഷ്യ, പരിസ്ഥിതി മന്ത്രിയായ അസിം അഹമ്മദ് ഖാനെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്താക്കി. എന്റെ മകനായാലും മനീഷ് സിസോദിയ ആയാലും അഴിമതിക്കാരാണെങ്കില്‍ വെറുതെ വിടില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. അസിം അഹമ്മദ് ഖാനെതിരായ തെളിവുകള്‍ ലഭിച്ചുവെന്നും അത് വിശകലനം ചെയ്തുവെന്നും കെജ്രിവാള്‍ പറഞ്ഞു. സിബിഐ അന്വേഷണം വേണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ബില്‍ഡറുമായുള്ള ഒരു മണിക്കൂര്‍ സംഭാഷണത്തിന്റെ ഓഡിയോയാണ് ഖാനെതിരായ തെളിവ്. ഇരുവരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. ഫെബ്രുവരിയില്‍ അധികാരത്തിലെത്തിയ ആംആദ്മി സര്‍ക്കാരില്‍ വരുന്ന രണ്ടാമത്തെ മാറ്റമാണിത്. വ്യാജ ബിരുദ ആരോപണത്തെ തുടര്‍ന്ന് ജൂണില്‍ ജിതേന്ദ്രതോമര്‍ രാജിവച്ചിരുന്നു.

This post was last modified on October 9, 2015 5:18 pm