X

ടോഗോ ജയിലില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നു

അഴിമുഖം പ്രതിനിധി 

ആഫ്രിക്കയിലെ ടോഗോ ജയിലില്‍ കഴിയുന്ന നാലു മലയാളികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകന്‍ നിസാര്‍ ഇന്നലെ ഇവര്‍ക്കുവേണ്ടി ഹാജരായി. രണ്ടര വര്‍ഷമായി ചെയ്ത കുറ്റമെന്തെന്നറിയാതെ ശിക്ഷ അനുഭവിക്കുന്ന ഇവരുടെ കേസ് രണ്ടു മാസത്തിനകം തീര്‍ക്കണമെന്ന് വാദം കേട്ട ശേഷം ടോഗോ കോടതി ആവശ്യപ്പെട്ടു. ഇവരുടെ നിരപരാധിത്വം കോടതിക്ക്‌ ബോധ്യമായെന്നും കാലതാമസമില്ലാതെ മോചനമുണ്ടാവുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. അടുത്ത മാസം 12ന് കേസ് വീണ്ടും പരിഗണിക്കുമെന്നു കോടതി അറിയിച്ചതായും അഭിഭാഷകന്‍ പറഞ്ഞു. ടോഗോയില്‍ ഇന്ത്യന്‍ എംബസ്സി ഇല്ലാത്തതിനാല്‍ ഘാന എംബസ്സിയില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും കോടതിയില്‍ സന്നിഹിതരായിരുന്നു.

തേവര സ്വദേശിയായ അരുണ്‍ ചന്ദ്രന്‍ എന്നയാള്‍ വഴിയാണ് കൊച്ചി കലൂര്‍ കീര്‍ത്തി നഗര്‍ സ്വദേശികളും സഹോദരങ്ങളുമായ തരുണ്‍ ബാബു, നിതിന്‍ ബാബു, ചേരാനെല്ലൂര്‍ സ്വദേശി ഗോഡ്വിന്‍ ആന്റണി, പൂക്കാട്ടുപടി സ്വദേശി ഷാജി എന്നിവര്‍ ടോഗോയില്‍ എത്തുന്നത്. കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന ക്രോസ് വേള്‍ഡ്  മറൈന്‍ സര്‍വീസ്  എന്ന കമ്പനിലേക്കാണ് ഇവരെ റിക്രൂട്ട് ചെയ്തത്.    

This post was last modified on October 9, 2015 5:24 pm