X

ആറ്റിങ്ങലില്‍ ബസ് അപകടം;14 വയസ്സുള്ള പെണ്‍കുട്ടി മരിച്ചു

അഴിമുഖം പ്രതിനിധി

ആറ്റിങ്ങലില്‍ ബസ്  മാമം പാലത്തില്‍ നിന്നും ബസ് മറിഞ്ഞ്  ഒരു മരണം.14 വയസ്സുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ വലിയ കുന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആള്‍ക്കാരുടെ നില ഗുരുതരമാണ്. ഇതില്‍  10 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. 30 യാത്രക്കാരുമായി ഐശ്വര്യ എന്ന സ്വകാര്യ ബസ്സാണ് പാലത്തില്‍ നിന്നും തലകീഴായി മറിഞ്ഞത്. മത്സരയോട്ടത്തിനിടെ ബസ്സിന്‍റെ നിയന്ത്രണം വിട്ട് പാലത്തില്‍ നിന്നും 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

This post was last modified on December 27, 2016 3:26 pm