X

ആവേശം വാരി വിതറി വയനാട് ജീപ്പ് ക്ലബ്ബിന്റെ ഓഫ് റോഡിങ് സമാപിച്ചു/ വീഡിയോ

ഈവ എസ്റ്റേറ്റ് മുതല്‍ മടക്കിമലയുള്ള ഏഴുകിലോമീറ്ററായിരുന്നു ഫോര്‍ വീലര്‍ വാഹനങ്ങള്‍ മാത്രമുള്ള മത്സരത്തിലെ ഓഫ് റോഡ് റൂട്ട്

കാണികളെ ആവേശത്തിന്റെ കൊടുമുടി കയറ്റി ഇത്തവണത്തെ വയനാട് ജീപ്പ് ക്ലബ്ബിന്റെ ഓഫ് റോഡിങ് സമാപിച്ചു. രണ്ട് ദിവസത്തെ വയനാട് മണ്‍സൂണ്‍ ഓഫ് റോഡിങ്ങായിരുന്നു ഇത്തവണത്തേത്. 2012-ല്‍ ആരംഭിച്ച് ഓഫ് റോഡിംഗിന്റെ അഞ്ചാം പതിപ്പ് വയനാട് ജീപ്പ് ക്ലബും സ്പ്‌ളാഷ്-2017 മണ്‍സൂണ്‍ കാര്‍ണിവല്ലും ചേര്‍ന്നായിരുന്നു.

ഈവ എസ്റ്റേറ്റ് മുതല്‍ മടക്കിമലയുള്ള ഏഴുകിലോമീറ്ററായിരുന്നു ഫോര്‍ വീലര്‍ വാഹനങ്ങള്‍ മാത്രമുള്ള മത്സരത്തിലെ ഓഫ് റോഡ് റൂട്ട്. കേരള, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, ഗോവ, മഹാരാഷ്ട്ര എന്നിവടങ്ങളിലെ സാഹസിക ഡ്രൈവറുമാര്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. അന്‍പത്തോളം വാഹനങ്ങളായിരുന്നു മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഡീസല്‍ വിഭാഗത്തില്‍ ഭരത് കുമാര്‍. ബിനു ജോസ്, അശ്വിന്‍ തുടങ്ങിയവരും പെട്രോള്‍ വിഭാഗത്തില്‍ സച്ചിന്‍ മൂര്‍ത്തി, വിപിന്‍ വര്‍ഗീസ്, അജയ്‌ഷെട്ടി എന്നിവരും ഓപ്പണ്‍ ക്ലാസ്സില്‍ സൂരജ് തോമസ്, വി.പി. ദാസ്, അതുല്‍ എന്നിവരും ട്രോഫിനേടി. എസ്.യു.വി. വിഭാഗത്തില്‍ വിജയിയായത് വൊംസി മെര്‍ലയായിരുന്നു.

This post was last modified on July 10, 2017 6:30 pm