X

അധികാരമില്ലാത്ത സ്ഥലങ്ങളില്‍ ദുരിത ബാധിതരോട് കേന്ദ്രം അവഗണന കാട്ടുന്നു: രാഹുല്‍ ഗാന്ധി

അധികാരമില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളെ അവര്‍ അവഗണിക്കുകയാണ് - രാഹുല്‍ ഗാന്ധി പറഞ്ഞു.

കേരളത്തില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായുണ്ടായ പ്രകൃതിദുരന്തത്തിന്റെ ബാധിതരോട് വിവേചനപരമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. മണ്ഡലത്തിലെ ദുരിതബാധിതരെ സന്ദര്‍ശിച്ച ശേഷം എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

വയനാട്ടിലെ ജനങ്ങള്‍ ദുരന്തത്തോടെ തളരാതെ പോരാടി. ഇവിടെ പ്രധാന പ്രശ്‌നം നഷ്ടപരിഹാരമാണ്. ആളുകള്‍ക്ക് അവരുടെ വീടും കൃഷിയുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പക്ഷപാതപരവും വിവേചനപരവുമായ സമീപനമാണ് വിവിധ ദുരിതബാധിത പ്രദേശങ്ങളോട് കേന്ദ്ര സര്‍ക്കാരിനുള്ളത് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. അധികാരമില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളെ അവര്‍ അവഗണിക്കുകയാണ് – രാഹുല്‍ ഗാന്ധി പറഞ്ഞു.

This post was last modified on August 27, 2019 10:03 pm