X

മഹീന്ദ്ര വാഹനങ്ങളുടെ വില ജനുവരി ഒന്ന് മുതല്‍ കൂടൂം

ഇലക്ട്രിക് കാര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരം മോഡലുകള്‍ വികസിപ്പിക്കാനും മഹീന്ദ്ര പദ്ധതിയിടുന്നു. 2018ല്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിക്കും.

യാത്രാ, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളുടെ വില ജനുവരി ഒന്ന് മുതല്‍ കൂട്ടുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മൂന്ന് ശതമാനം വില വര്‍ദ്ധനയാണ് ഉദ്ദേശിക്കുന്നത്. അടുത്ത വര്‍ഷം പുതിയ മോഡലുകള്‍ ഇറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. വിലക്കയറ്റം വേണ്ടെന്ന് കരുതി തടഞ്ഞുവച്ചിരിക്കുകയായിരുന്നു എന്നും എന്നാല്‍ വാഹനത്തിന് ആവശ്യമായ പാര്‍ട്‌സുകളുടെ വില കൂടിയതിനാല്‍ ഇപ്പോള്‍ വില വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് സെക്ടര്‍ പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു.

ഇലക്ട്രിക് കാര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത്തരം മോഡലുകള്‍ വികസിപ്പിക്കാനും മഹീന്ദ്ര പദ്ധതിയിടുന്നു. 2030നകം ഇന്ത്യയെ പ്രധാന ഇലക്ട്രിക് കാര്‍ മാര്‍ക്കറ്റുകളിലൊന്നായി മാറ്റാന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇലക്ട്രിക് കാര്‍ നിര്‍മ്മാണത്തിന് കമ്പനി പ്രാധാന്യം നല്‍കുന്നത്. 2018ല്‍ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റുകള്‍ പ്രദര്‍ശിപ്പിക്കും.