X

റെനോ ക്വിഡ് തിരിച്ചുവിളിക്കുന്നു

സ്റ്റിയറിങ് സംവിധാനത്തിനു തകരാറുള്ളതായി സംശയിക്കുന്ന ക്വിഡ് ഹാച്ച്ബാക്കുകളെ

സ്റ്റിയറിങ് സംവിധാനത്തിനു തകരാറുള്ളതായി സംശയിക്കുന്ന ക്വിഡ് ഹാച്ച്ബാക്കുകളെ റെനോ തിരിച്ചുവിളിച്ചു. 800 സിസി ക്വിഡിനു മാത്രമാണ് ഇതു ബാധകം. ഉപഭോക്താക്കളെ ഡീലർഷിപ്പ് മുഖേന കമ്പനി വിവരം അറിയിക്കും. വാഹനം പരിശോധിച്ച് തകരാറുള്ള പക്ഷം സൗജന്യമായി അത് പരിഹരിച്ച് കൊടുക്കും. എത്ര ക്വിഡുകളെയാണ് തിരിച്ചുവിളിക്കുന്നതെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല.

നിസാനുമായി സഹകരിച്ച് റെനോ വികസിപ്പിച്ച 799 സിസി, മൂന്ന് സിലിണ്ടർ, പെട്രോൾ എൻജിനാണ് ക്വിഡിന് ഉപയോഗിക്കുന്നത്. ഒരു ലിറ്റർ എൻജിൻ വകഭേദവും ക്വിഡിനുണ്ട്. എന്നാൽ ഇതിനെ തിരിച്ചുവിളിച്ചിട്ടില്ല.

എസ് യുവി ലുക്കുള്ള ഹാച്ച്ബാക്കായ ക്വിഡ് മികച്ച വിൽപ്പന വിജയം നേടിയ കോംപാക്ട് ഹാച്ച്ബാക്കാണ്. 800 സിസി ക്വിഡിനെ ഇത് രണ്ടാം തവണയാണ് റെനോ തിരിച്ച് വിളിക്കുന്നത്. 2016 ഒക്ടോബറിൽ അര ലക്ഷത്തിലേറെ ക്വിഡുകളെ തിരിച്ച് വിളിച്ചിരുന്നു. ഫ്യുവൽ ഹോസിനും ക്ലിപ്പിനുമുള്ള തകരാർ പരിശോധിക്കുന്നതിനായിരുന്നു ആദ്യ തിരിച്ചുവിളി.

ഐപ് കുര്യന്‍

മാധ്യമപ്രവര്‍ത്തകന്‍, ഓട്ടോമൊബൈല്‍ രംഗത്ത് വിദഗ്ദന്‍

More Posts

This post was last modified on January 28, 2018 7:05 pm