X

കാത്തിരിപ്പിന് വിരമാമിട്ട് ടാറ്റ ഹരിയര്‍ എത്തുന്നു

2018 ഓട്ടോ എക്‌സ്‌പോയില്‍ ഏറ്റവുമധികം ആളുകള്‍ എടുത്തുപറഞ്ഞ ഡിസൈനും ടാറ്റാകുടുംബത്തിലെ ഈ ചുണക്കുട്ടന്റേത് തന്നെ

ഏതൊരു വാഹനപ്രേമിയെയും തൃപ്തിപ്പെടുത്തുന്ന പ്രത്യേകതകളും കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുമായി എത്തിയിരിക്കുകയാണ് ഹരിയര്‍. 2018 ഓട്ടോ എക്‌സ്‌പോയില്‍ ഏറ്റവുമധികം ആളുകള്‍ എടുത്തുപറഞ്ഞ ഡിസൈനും ടാറ്റാകുടുംബത്തിലെ ഈ ചുണക്കുട്ടന്റേത് തന്നെ. ഹരിയര്‍ ഒന്നിങ്ങ് എത്തിയാല്‍ മതിയെന്നായിരുന്നു ആരാധകര്‍ക്ക്. എത്ര ബുക്കിങ്ങുകള്‍ ഉണ്ടാകുമെന്ന് അറിയാനുള്ള മൂന്നുമാസത്തെ കാലതാമസത്തില്‍ ആരാധകര്‍ അക്ഷമരായിരുന്നു. ഒമേഗ പ്ലാറ്റഫോമില്‍ നിര്‍മിതമായ ഹരിയറിനു മുഖ്യ എതിരാളികളായ നിസ്സാന്‍ കിക്ക്‌സിനേക്കാളും ഹ്യുണ്ടായി ക്രീറ്റയെക്കാളും വലുപ്പ കൂടുതലുണ്ട്.

2. 0 ലിറ്റര്‍ 4 സിലണ്ടര്‍ ഡീസല്‍ എഞ്ചിന്റെ കരുത്തോടെയാണ് പുറത്തുവരുന്നത്.. മാനുവല്‍ ട്രാന്‍സ്മിസ്സനോടെ മാത്രമാണ് ഹരിയര്‍ ലോഞ്ച് ചെയ്യാനുദ്ദേശിക്കുന്നത്. എല്‍ഇഡി ഡേ ടൈം ലാമ്പുകള്‍ കൊണ്ട് ആകര്‍ഷകമാക്കിയ ഹരിയര്‍ ഏതു വശത്തുന്നു നോക്കിയാലും രാജകീയ പ്രൗഢിയാണ്. പുറമോടി മാത്രമല്ല വിപണിയിലെ എതിരാളികളെ അപേക്ഷിച്ച് കൂടുതല്‍ സ്ഥലസൗകര്യമുള്ള ഉള്ളറയാണ് മറ്റൊരു സവിശേഷത. ക്യാബിന്‍ നിര്‍മ്മിച്ചിരിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയും ഫിനിഷിങ്ങും എടുത്തുപറയേണ്ടതാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.

പുറത്തുള്ളതുപോലെ തന്നെ പോലെ തന്നെ അകത്തും എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റിസ് (ഡി ആര്‍ എല്‍ ) ലാമ്പുകള്‍ ഘടിപ്പിച്ച് നിര്‍മ്മാതാക്കള്‍ വാഹനത്തെ മനോഹരമാക്കിയിട്ടുണ്ട്. എച്ച് ഐ ഡി സെനോണ്‍ ഹെഡ് ലാമ്പുകളും 8 .8 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റവും ഇതിനുണ്ട്. ആട്ടോ ക്ലൈമറ്റ് കണ്ട്രോള്‍, 9 സ്പീക്കറുകളും ഒരു ആംപ്ലിഫയറുമുള്ള ജെബിഎല്‍ സൗണ്ട് സിസ്റ്റം മുതലായവ ഇതിന്റെ മറ്റ് പ്രത്യേകതകളാണ്. ഹെക്‌സയെപോലെ തന്നെ മള്‍ട്ടി െ്രെഡവ് മോഡിലും ഹരിയാറിനു പ്രവര്‍ത്തിക്കാനാകും. ഈ പുതുപുത്തന്‍ കാറിന് വില വളരെ ന്യായമാണെന്നുള്ള വിദഗരുടെ അഭിപ്രായവും വാഹനപ്രേമികളെ സന്തോഷിപ്പിക്കുന്നുണ്ട്.