X

കുഞ്ഞുറക്കങ്ങളെ അണിയിച്ചൊരുക്കി അമ്മയും കുഞ്ഞുവാവയും

പാട്ടു  പാടി പാടി ഉറക്കികിടത്തിയതേയുള്ളൂ. പാട്ട് തീരും മുമ്പെ കണ്ണു മിഴിച്ച് ചിരിക്കുന്നുണ്ടാവും കുഞ്ഞിവാവ. കുഞ്ഞുങ്ങളെ ഉറക്കുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അമ്മമാരോട് ചോദിച്ചാലറിയാം. ഉറക്കികിടത്തിയ ശേഷം പതുങ്ങി കട്ടിലില്‍ നിന്ന് ഇറങ്ങും മുമ്പ് അടുത്ത കരച്ചില്‍ തുടങ്ങിയിട്ടുണ്ടാകും.

നാലുമാസം പ്രായമുള്ള തന്റെ വാവയുടെ കുഞ്ഞുറക്കങ്ങളെ സുന്ദരമാക്കുകയാണ് ഒരു ന്യൂ ജനറേഷന്‍ അമ്മ. ലോറ സുമികാവ എന്ന അമ്മയുടെ കരവിരുതില്‍ സുന്ദരിവാവയായാണ് ജോ മേരിയയുടെ ഉറക്കം. ഫോട്ടോഗ്രാഫര്‍ കൂടിയായ ലോറ കുഞ്ഞുമകളെ സെലിബ്രിറ്റികളെ പോലെയാണ് അണിയിച്ചൊരുക്കുന്നത്. മേരിയയുടെ ഉറക്കത്തെ ശല്യപ്പെടുത്താതെ കുഞ്ഞുടുപ്പുകളും പൂക്കളും കൊണ്ട് പൂവുറക്കമാക്കുകയാണ് ലോറ. ഇതിലുമൊക്കെ കൗതുകം, ഒരുക്കങ്ങളൊന്നും കുഞ്ഞു മേരിയ അറിയാറെയില്ല. അവളുടെ ഉറക്കത്തെ മുറിക്കാതെയാണ് ഒരുക്കങ്ങളത്രയും.

മേരിയയുടെ കുഞ്ഞുറക്കങ്ങളാണിപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ താരം. അണിഞ്ഞൊരുങ്ങി സുന്ദരിവാവയായുള്ള ഉറക്കത്തിന് ഇപ്പോള്‍ ആരാധകരേറെയാണ് ഇന്‍സ്റ്റഗ്രാമില്‍.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് ക്ലിക്ക് ചെയ്യൂ

http://goo.gl/kRh9rQ

This post was last modified on August 26, 2016 11:43 am