X

പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരം മുളക് പൊടി

കശ്മീരില്‍ പെല്ലറ്റ് ഗണ്ണുകള്‍ കാരണം കാഴ്ച നഷ്ടപ്പെട്ടവരുടെയും ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുന്നവരുടെ എണ്ണം ഇപ്പോഴും കണക്കാക്കപ്പെട്ടിട്ടില്ല. അതുണ്ടാക്കുന്ന ആഘാതം എത്ര വലുതാണ് എന്ന് കശ്മീരില്‍ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ നമുക്ക് വ്യക്തമാക്കിത്തന്നു.

എന്നാല്‍ പെല്ലറ്റ് ഗണ്ണുകള്‍ക്ക് പകരമായി ‘പവ’ ഷെല്ലുകള്‍ ഉപയോഗിക്കാം എന്ന ഒരു വിദഗ്ധസമിതിയുടെ കണ്ടെത്തല്‍ ഈ അവസ്ഥയ്ക് മാറ്റമുണ്ടാക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.

മുളക് പൊടിയാണ് ഇതിലെ പ്രധാന ഘടകം. പവ ഷെല്ലുകള്‍ ഉപയോഗിക്കുന്നതിലൂടെ നിയന്ത്രനാതീതമാവുന്ന സമരങ്ങള്‍ക്ക് തടയിടാമെന്നാണ് വിദഗ്ധ സമിതി കരുതുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ടോക്സിക്കോളജി റിസര്‍ച്ച് ആണ് കണ്ടെത്തല്‍ നടന്നിരിക്കുന്നത്. ഒരു വര്‍ഷമായി ഇതിന്റെ ഗവേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. പെലാര്‍ഗോണിക് ആസിഡ് വാനിലൈല്‍ അമൈഡ് എന്നതിന്റെ ചുരുക്കപ്പേരാണ് പവ (PAVA). കുരുമുളക് പൊടിയില്‍ നിന്നുമാണ് പവ തയ്യാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

മുളകുപൊടിയുടെ തീവ്രത അളക്കുന്ന സോവിലെ സ്കെയില്‍ പ്രകാരം പവയുടെ കരുത്ത് ഗ്രാഫിന്റെ മുകളറ്റവും കടന്നുപോകും എന്നാണ് കണ്ടെത്തല്‍. അക്രമാസക്തമാവുന്ന സമരങ്ങളില്‍ സമരക്കാരെ താല്‍ക്കാലികമായി മരവിപ്പിക്കാന്‍ പോലും ഇത് മതിയാകും എന്നും ഗവേഷകര്‍ പറയുന്നു.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കുക

http://goo.gl/QXOQCl

This post was last modified on August 26, 2016 11:42 am