X

മുള നടൂ, കലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാം

കാലാവസ്ഥ വ്യതിയാനങ്ങളെ നിയന്ത്രിക്കാനിതാ പുതിയ തന്ത്രം. വ്യാപകമായി മുള കൃഷി ചെയ്യുന്നത് അന്തരീക്ഷ മലിനീകരണത്തെ ചെറുക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ആസാം യൂണിവേഴ്‌സിറ്റിയിലെ ഇക്കോളജി ആന്റ് എന്‍വിയോണ്‍മെന്റല്‍ വിഭാഗത്തിലെ അരുണ്‍ ജ്യോതി നാഥിന്റെയും ആശിഷ് കുമാര്‍ ദാസിന്റെയും പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ തോത് അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. കാര്‍ബണിന്റെ അളവ് കുറച്ച് കാലാവസ്ഥ വ്യതിയാനത്തെ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് പരിസ്ഥിതി സംരക്ഷകര്‍. മുള വ്യാപകമായി കൃഷി ചെയ്യുന്നതു വഴി കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കുറയ്ക്കാനാകും. പരിസ്ഥിതി സന്തുലനത്തിന് മുളകൃഷി സഹായിക്കുന്നുവെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/VQe4SL

This post was last modified on August 28, 2016 5:26 pm