അഴിമുഖം പ്രതിനിധി
ബംഗ്ലാദേശില്‍ നിന്നും ഭീകരവാദത്തെ വേരോടെ പിഴുതെറിയുമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വളരെ ഹീനമായ പ്രവര്‍ത്തിയാണ് തീവ്രവാദികള്‍ നടത്തുന്നത്. ഒരു തരത്തിലും അവരെ ഇസ്ലാമായി കരുതാന്‍ പറ്റില്ല. ഒരു മതവും ഭീകരവാദത്തെ അംഗീകരിക്കുന്നുമില്ല.ബംഗ്ലാദേശില്‍ നിന്നും പൂര്‍ണ്ണമായും തീവ്രവാദത്തെ നിര്‍മ്മാര്‍ജനം ചെയ്യുമെന്നും ഷെയ്ഖ് ഹസീന കൂട്ടിച്ചേര്‍ത്തു. രാജ്യ തലസ്ഥാനമായ ധാക്കയില്‍ ഐഎസ് നടത്തിയ ആക്രമണത്തെ കുറിച്ചു പ്രതികരിക്കുകയായിരുന്നു അവര്‍. നയതന്ത്ര പ്രാധാന്യം ഏറെയുള്ള ഗുല്‍ഷാനില്‍ നടന്ന ആക്രമണം രാജ്യത്തെയാകമാനം നടുക്കിയിരിക്കുകയാണ്. ഒരു രാത്രി മുഴുവന്‍ വിദേശികളടക്കം നിരവധി പേരെ ബന്ദികളാക്കിയ ഭീകരരെ കമ്മാന്‍ഡോ ഓപ്പറേഷനിലൂടെയാണ് സൈന്യം കീഴടക്കിയത്.
This post was last modified on December 27, 2016 4:16 pm
Leave a Comment