അഴിമുഖം പ്രതിനിധി
ഒരു ദിവസത്തെ അവധിക്ക് ശേഷം രാജ്യത്തെ ബാങ്കുകള്‍ തുറന്നപ്പോള്‍ എല്ലായിടത്തും വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 500ന്‌റേയും 1000ന്‌റേയും നോട്ട് മാറാന്‍ എത്തിയവരുടെ നീണ്ട ക്യൂ. വലിയ തോതിലുള്ള ജനത്തിരക്ക് കാരണം ബാങ്കുകളിലും എടിഎമ്മുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ ബാങ്കുകളും നോട്ട് മാറുന്നതിനായി പ്രത്യേക കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് ഓഫീസുകളിലും വലിയ തിരക്കുണ്ട്.
ഓണ്‍ലൈന്‍ വഴി പണമിടപാടുകള്‍ നടത്താന്‍ കഴിയാത്തവര്‍ വലിയ ദുരിതത്തിലായിട്ടുണ്ട്. ടോള്‍ പ്ലാസകളില്‍ നോട്ടുകള്‍ എടുക്കാതിരുന്നത് മൂലം പലയിടങ്ങളിലും വാഹനങ്ങള്‍ കുടുങ്ങുകയും ഏറെ നേരം ഗതാഗതക്കുരുക്ക് ഉണ്ടാവുകയും ചെയ്തു. വെള്ളിയാഴ്ച വരെ സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ട്രെയിന്‍, ബസ്, വിമാന ടിക്കറ്റുകള്‍ റെയില്‍വേ കാറ്ററിങ്, പാല്‍ ബൂത്തുകള്‍ തുടങ്ങിയവ 500, 1000 നോട്ടുകള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
This post was last modified on December 27, 2016 2:18 pm
Leave a Comment