X

ബാര്‍ കോഴ കേസില്‍ കെ എം മാണിയെ ചോദ്യം ചെയ്തു

അഴിമുഖം പ്രതിനിധി

ബാര്‍ കോഴ കേസില്‍ കെ എം മാണിയെ ചോദ്യം ചെയ്തു. വിജിലന്‍സ് എസ് പി സുകേശന്‍റെ നേതൃത്വത്തില്‍ കോവളം ഗസ്റ്റ് ഹൌസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. സംസ്ഥാന ധനമന്ത്രിമാരുടെ യോഗം കോവളത്ത് വെച്ച് നടക്കുകയാണ്. അതിനു ശേഷമാണ് ചോദ്യം ചെയ്യല്‍ നടന്നത്.  

ബിജു രമേശിന്റെയും ഡ്രൈവര്‍ അമ്പിളിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ മൊഴി എടുക്കുന്നതിനായി വിജിലന്‍സ് കെ എം മാണിയുടെ സമയംചോദിച്ചിരുന്നു. ഏഴു മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ എട്ടു മണിവരെ നീണ്ടു നിന്നു. 

This post was last modified on December 27, 2016 2:57 pm

Related Post
Leave a Comment