അഴിമുഖം പ്രതിനിധി
ബിജെപി-ബിഡിജെഎസ് ബന്ധം ഉലയുന്നു. ബിഡിജെഎസിന് വാഗ്ദാനം നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള സാമാന്യ മര്യാദ ബിജെപി കാണിച്ചില്ലെന്ന് വെള്ളാപ്പള്ളി നടേശന്. ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ബിജെപി-ബിഡിജെഎസിന്റെ സഖ്യം ഗുണം ചെയ്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എന്നാല്‍ ബിജെപിയുമായി പ്രശ്നങ്ങളില്ലെന്നും സ്ഥാനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചത്. ബിജെപി ദേശീയ കൗണ്‍സിലില്‍ ഇതിന് തീരുമാനമുണ്ടാക്കാനുള്ള ശ്രമമാണ് ബിഡിജെഎസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുക എന്നാണ് സൂചന.
ഇതിന്റെ ഭാഗമായി ബിഡിജെഎസിന്റെ കേന്ദ്രകമ്മിറ്റി യോഗം കൂടാനും തീരുമാനമായി. തിങ്കളാഴ്ച എന്‍ഡിഎയുടെ ഘടകകക്ഷി യോഗം നടക്കുന്നുണ്ട്. ബിഡിജെഎസ് അടക്കമുള്ള കേരളത്തിലെ ഘടകകക്ഷികള്‍ ഈ യോഗത്തില്‍ പങ്കെടുക്കും.
തുഷാര്‍ വെള്ളാപ്പള്ളിയുടെ രാജ്യസഭാ അംഗത്വം, വിവിധ ബോര്‍ഡ്-കോര്‍പറേഷനുകളില്‍ അധ്യക്ഷ പദവികള്‍ തുടങ്ങി 18 സ്ഥാനങ്ങളായിരുന്നു ബിജെപിയുടെ വാഗ്ദാനങ്ങള്‍. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
This post was last modified on December 27, 2016 2:26 pm