X

തെരുവില്‍ തള്ളേണ്ടവരല്ല തല നരച്ചവര്‍; ഇറാനിയന്‍ സിനിമ ഇമ്മോര്‍ട്ടല്‍ പറയുന്നത്

അഴിമുഖം/ഐ എഫ് എഫ് കെ ഡെസ്ക്

ഇറാനിയന്‍ സിനിമകള്‍ എക്കാലത്തും അതിന്റെ ശക്തിയും സൗന്ദര്യവും പ്രേക്ഷകര്‍ക്കു മുില്‍ പ്രതിഫലിപ്പിച്ചിട്ടുണ്ട്. ജാഫര്‍ പനാഹി, അബ്ബാസ് കിയരോസ്തമി, മജീദി മജീദി, അസ്ഹര്‍ ഫറാദി തുടങ്ങിയവരുടെ ചലച്ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ അതനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനത്തെ സജീവമാക്കിയതും നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പ്രേക്ഷക പ്രശംസ നേടുകയും ചെയ്ത ഇമ്മോര്‍ട്ടല്‍ എന്ന ചിത്രവും ഇറാനില്‍ നിന്നുതന്നെയാണ്.  മറ്റ് രാജ്യങ്ങളിലെ സിനിമകളില്‍ നിന്നു വ്യത്യസ്തമായി ഇറാനിയന്‍ സിനിമകള്‍ സാങ്കേതികത്വത്തിനല്ല ഊന്നല്‍ നല്‍കുന്നത്. ശക്തമായ ഇതിവൃത്തവും ദൃശ്യഭംഗിയുമാണ് ഈ സിനിമകളെ  വേറിട്ടതാക്കുന്നത്. ഹാദി മൊഹാഗേഗ് സംവിധാനം ചെയ്ത ഇമ്മോര്‍ട്ടലും ഇങ്ങനെ വ്യത്യസ്തമാകുന്നു.

ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തില്‍ ആദ്യചിത്രമായെത്തിയ ‘ഇമ്മോര്‍ട്ടല്‍’ പേര്‍ഷ്യന്‍ സിനിമയുടെ ശക്തിയും സൗന്ദര്യവും വെളിവാക്കു ചിത്രമായിരുന്നു. ഇറാനില്‍ നിന്നുള്ള സിനിമകള്‍ എപ്പോഴും മലയാളിക്ക് ഹരമായിരുന്നു. ഇറാനിയന്‍ സിനിമകള്‍ കാണാന്‍ വേണ്ടി മാത്രമായി ചലച്ചിത്രോത്സവങ്ങളില്‍ എത്തുന്ന പ്രേക്ഷകരുമുണ്ട്. ഈ ചലച്ചിത്രമേളയും അതില്‍നിന്നുവ്യത്യസ്തമാകുികുന്നില്ല.

ഇറാനിയന്‍ ജീവിതത്തിന്റെ തീവ്രത വിളിച്ചറിയിക്കുകയാണ് ഇമ്മോര്‍ട്ടല്‍. എഴുപതു വയസ്സിലെത്തിയ ഒരു വൃദ്ധനും അദ്ദേഹത്തിന്റെ ചെറുമകനും തമ്മിലുള്ള ആത്മ ബന്ധമാണ് ഹാദി മൊഹാഗേഗിന്റെ സിനിമ പറയുന്നത്. ശാരീരികവും മാനസികവുമായ അസ്വസ്ഥകളാല്‍ വാര്‍ദ്ധക്യം ദുരിത പൂര്‍ണ്ണമാകു അയാസിന്റെ  ജീവിതത്തെയാണ് ‘ഇമ്മോര്‍ട്ടല്‍’ കേന്ദ്രീകരിച്ചിരിക്കുന്നത്. ചെറുമകന്‍ ഇബ്രാഹിം അയാസിനൊപ്പമാണ് താമസിക്കുന്നത്. ജീവിതത്തിലുണ്ടായ ഒരു ദുരന്തത്തിന് കാരണക്കാരന്‍ താനാണെന്ന കുറ്റബോധം അയാസിനെ നിരന്തരം വേട്ടയാടുന്നുണ്ട്. അയാസ് ഓടിച്ചിരുന്ന മിനിബസ് അപകടത്തില്‍ പെടുന്നു. ആ വണ്ടിയിലുണ്ടായിരു അയാളുടെ ഭാര്യയും മകനും മകന്റെ ഭാര്യയും ചെറുമകളുമെല്ലാം അപകടത്തില്‍ മരിക്കുന്നു. മരിച്ചവര്‍ക്കൊപ്പം പോകണമെന്നാണ് അയാസിന്റെ ആഗ്രഹം. അതിനായി സ്വയം ജീവനില്ലാതാക്കാന്‍ പലവട്ടം അയാള്‍ തയ്യാറാകുന്നു. പക്ഷേ, പരാജയപ്പെട്ട ആത്മഹത്യാ ശ്രമങ്ങളായിരുന്നു അവയെല്ലാം. മുത്തച്ഛനെ മരണത്തിനു വിട്ടുകൊടുക്കാതെ എപ്പോഴും കാവല്‍ നില്‍ക്കുകയാണ് ഇബ്രാഹിം. ദുരന്തത്തിന്റെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന അയാസിന്റെ മാനസിക നിലതെറ്റുകയായിരുന്നു. ഇറാനിയന്‍ ഗ്രാമീണ ജീവിതത്തിന്റെ പാരമ്പര്യ ശൈലികളെയും ചിത്രം കാട്ടിത്തരുന്നുണ്ട്. ഗ്രാമീണ ജീവിതം ഇപ്പോഴും പരമ്പരാഗത ഗോത്ര ശൈലിയാണ് പിന്തുടരുന്നത്.


ഹാദി മൊഹാഗേഗ്

എപ്പോഴും മനസ്സിനെ വേ’യാടിക്കൊണ്ടിരിക്കുന്ന ദുരന്തത്തിനും ചെറുമകന്റെ സ്‌നേഹത്തിനുമിടയില്‍ പലപ്പോഴും അയാസിന്റെ മനസ്സ് അദ്ദേഹത്തിനു തന്നെ കൈവിട്ടു പോകുന്നു. അപ്പോഴെല്ലാം അദ്ദേഹത്തിന് ആശ്വാസമാകുന്നത് തന്റെ ഭാര്യയും താനുമൊന്നിച്ചുള്ള ഫോട്ടോയും ചെറുമകളുടെ കാസറ്റിലുള്ള പാട്ടുമാണ്. വാര്‍ദ്ധക്യം ഒരാളുടെ മാനസികാവസ്ഥകളെ ഏതൊക്കെ തലത്തില്‍ സ്വീധീനിക്കുന്നു എുഎന്നു കൂടിയാണ് ഇമ്മോര്‍ട്ടല്‍ പ്രേക്ഷകനിലേക്ക് പകരുന്നത്. വൃദ്ധ ജനങ്ങളെ അഗതിമന്ദിരങ്ങളിലും തെരുവിലും ഉപേക്ഷിക്കുന്ന ആധുനിക കാലത്ത് തന്റെ മുത്തച്ഛനെ നായി പരിചരിക്കുന്ന ചെറുമകനിലൂടെ കാരുണ്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥവും ബന്ധങ്ങളുടെ തീവ്രതയും ചിത്രം പകര്‍ന്നു തരുന്നു. ഒടുവില്‍ അയാസിന്റെ മരണം ഇബ്രാഹിമിന്റെ ജീവിതത്തിലുണ്ടാക്കു ശൂന്യത ഏറെ വലുതാണ്.

This post was last modified on December 5, 2015 7:52 pm