X

ബീഫ് കയറ്റുമതിയില്‍ രണ്ടാം സ്ഥാനം; നിരോധനം ജനങ്ങളെ തമ്മിലടിപ്പിക്കാന്‍- എം.ബി രാജേഷ്

അഴിമുഖം പ്രതിനിധി

ബീഫ് കയറ്റുമതിയില്‍ നിന്നു കിട്ടുന്ന പണത്തിന് വിലക്കില്ലാത്ത രാജ്യത്താണ് ഒരു കഷണം ബീഫ് വീട്ടിൽ സൂക്ഷിച്ചെന്നതിന്റെ പേരിൽ ഈ രാജ്യത്ത് മനുഷ്യരെ തല്ലിക്കൊല്ലുന്നതെന്ന് എം.ബി രാജേഷ്. പാലക്കാട് നിന്നുള്ള സി.പി.എം എം.പിയായായ രാജേഷ് ഫേസ്ബുക്കിലാണ് തന്റെ അഭിപ്രായം പങ്കുവച്ചത്. ബീഫ് കയറ്റുമതി ബിസിനസ്സാണ്. അതിൽ നിന്ന് കിട്ടുന്ന പണത്തിന് വിലക്കില്ല. മൂലധനത്തിന് മതമില്ല. പാവപ്പെട്ട ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാനുള്ള ആയുധം മാത്രമാണ് ബീഫ് നിരോധനമെന്നും അദ്ദേഹം പറഞ്ഞു. 

 

ലോകത്ത് ബ്രസീൽ കഴിഞ്ഞാൽ രണ്ടാമത്തെ ബീഫ് കയറ്റുമതി രാജ്യമാണ് ഇന്ത്യ. ഓസ്ട്രേലിയ, യു.എസ്, യു.കെ, തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്ക് പുറകിലാണ്. ഇന്ത്യയിലെ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന നാല് ബീഫ് കയറ്റുമതി സ്ഥാപനങ്ങളുടെയും അതിന്റെ ഉടമസ്ഥരുടെയും പേരും രാജേഷ് തന്റെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. 1. അല്‍- കബീര്‍ എക്സ്പോർട്സ്- സതീഷ് & അതുല്‍ സബര്‍വാള്‍ 2. അറേബ്യൻ എക്സ്പോർട്സ്- സുനില്‍ കപൂര്‍ 3. എം.കെ.ആർ. ഫ്രോസൻ ഫുഡ് എക്സ്പോർട്സ് – മദൻ അബോട് 4. പി.എം.എൽ ഇൻഡസ്ട്രിസ് – എ.എസ്.ബിന്ദ്ര