X

ബെംഗളൂരുവില്‍ കോള്‍ സെന്റര്‍ ജീവനക്കാരി കൂട്ടമാനഭംഗത്തിനിരയായി

അഴിമുഖം പ്രതിനിധി

ബെംഗളൂരുവില്‍ കോള്‍ സെന്റര്‍  ജീവനക്കാരി കൂട്ടമാനഭംഗത്തിനിരയായി. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ബൊമ്മനഹള്ളിയിലെ ഓഫീസില്‍ നിന്ന് എച്ച്.എസ്.ആര്‍ ലേഔട്ടിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഗ്വാളിയോര്‍ സ്വദേശിനിയാണ് (23) കൂട്ട ബലാല്‍സംഗത്തിനിരയായത്‌.

രാത്രി 10 മണിക്ക് ഇലക്ട്രോണിക്‌സ് സിറ്റി ജംഗ്ഷനില്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന യുവതിയെ വാനില്‍ കയറ്റിക്കൊണ്ടു പോയാണ് ഡ്രൈവറും ക്ലീനറും കൂടി ബലാല്സം‍ഗത്തിനിരയാക്കിയത്. സാധാരണ സര്‍വീസ് നടത്തുന്ന വാഹനമാണെന്ന ധാരണയില്‍ കയറിയ യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഓള്‍ഡ് എയര്പോര്ട്ട് റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിര്ത്തി ഡ്രൈവറും ക്ലീനറും ചേര്‍ന്ന്  ബലാത്സംഗം ചെയ്യുകയായിരുന്നു. ഒരു മണിയോടെ ഇലക്ട്രോണിക്‌സ് സിറ്റി ജംഗ്ഷനില്‍ തന്നെ യുവതിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം യുവതിയുടെ സിം കാര്ഡും നശിപ്പിച്ചു. സെന്റ് ജോണ്‍സ്  ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ  തിങ്കളാഴ്ച ഡിസ്ചാര്‍ജ്   ചെയ്തു. കേസന്വേഷണത്തിനായി രൂപികരിച്ച പ്രത്യേക സംഘം വാഹനം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബെംഗളൂരു ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ രോഹിണി ഘടോഝ് വ്യക്തമാക്കി.

This post was last modified on October 6, 2015 11:48 am