X

ബീപ് സോംഗ്; ചിമ്പുവിനെയും അനിരുദ്ധിനെയും അറസ്റ്റ് ചെയ്യാന്‍ സാധ്യത

അഴിമുഖം പ്രതിനിധി

ബീപ് ഗാന വിവാദത്തില്‍ തമിഴ് നടന്‍ ചിമ്പുവിനെയും ഗായകനും സംഗീത സംവിധായകനുമായ അനിരുദ്ധിനെയും അറസ്റ്റ് ചെയ്യാന്‍ സാധ്യത.11 ഓളം കേസുകളാണ് രണ്ടു പേരുടെയും പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടിരിക്കുന്നത്. ടി.ആര്‍ നഗറിലുള്ള ചിമ്പുവിന്‍റെ വസതിയില്‍ പോലീസ് പരിശോധന നടത്തിയിരുന്നു.  പൊലീസ് ചിമ്പുവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അനിരുദ്ധ് ഇപ്പോള്‍ ടൊറന്റോയിലാണ്. അതേസമയം ചിമ്പു തമിഴ്‌നാട്ടില്‍ നിന്നും ബംഗലൂരുവിലേക്ക് കടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അനിരുദ്ധ് സംഗീത സംവിധാനം ചെയ്ത് ചിമ്പു പാടിയ ‘ബീപ്’ ഗാനമാണ് വിവാദങ്ങള്‍ക്ക് തുടക്കം. അശ്ലീല പദങ്ങള്‍ ചേര്‍ത്ത് സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തില്‍ സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങള്‍ നടത്തിയെന്നാണ് പരാതി. ഗാനത്തിനെതിരെ നിരവധി വനിതാ സംഘടനകളാണ് രംഗത്തു വന്നിരിക്കുന്നത്.

അതേസമയം, മകനെ കുടുക്കുകയായിരുന്നുവെന്ന് ചിമ്പുവിന്റെ അമ്മ ഉഷ രാജേന്ദര്‍ പറഞ്ഞു. സ്വകാര്യമായി റെക്കോര്‍ഡ് ചെയ്ത  ഗാനം വേണ്ടെന്ന് വെച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഗാനം ആരോ ബോധപൂര്‍വ്വം മോഷ്ടിച്ച് അപ്‌ലോഡ് ചെയ്യുകയായിരുന്നു. അവരെ കണ്ടെത്തണമെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ല എന്നും അവര്‍ വ്യക്തമാക്കി. ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌ ഇപ്പോള്‍ ഉള്ളതെന്നും സ്ഥിതി ഇങ്ങനെ തുടരുകയാണെങ്കില്‍ തങ്ങളുടെ കുടുംബം തമിഴ്നാട് വിട്ടുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

This post was last modified on December 27, 2016 3:32 pm

Related Post
Leave a Comment