X

നോട്ട് നിരോധനം; കാലിടറാതെ ബിയര്‍-വൈന്‍ കച്ചവടം

വിദേശമദ്യ വില്‍പ്പനയില്‍ ബെവ്‌കോയ്ക്ക് വന്‍നഷ്ടം

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന തീരുമാനം സാമ്പത്തികരംഗത്തെ മിക്കവാറും എല്ലാ മേഖലയെയും ബാധിച്ചപ്പോള്‍ കേരളത്തിലെ ബിയര്‍, വൈന്‍ കച്ചവടം മാത്രമാണ് ഉണര്‍വ് കാണിച്ചതെന്ന് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ബെവ്‌കോ വിറ്റഴിച്ച് മറ്റ് മദ്യങ്ങളുടെയെല്ലാം കച്ചവടത്തില്‍ വന്‍ഇടിവ് സംഭവിച്ചപ്പോഴും നമ്പംബര്‍ മാസത്തെ ബിയര്‍, വൈന്‍ വില്‍പനയില്‍ വര്‍ദ്ധനവുണ്ടായി.

പെട്ടെന്ന് ഒരു രാത്ര പ്രഖ്യാപനം വന്ന ശേഷവും, നവംബര്‍ മാസത്തിലെ ബിയര്‍ വില്‍പനയില്‍ 2.87 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായപ്പോള്‍ വൈനിന്റെ വില്‍പന കുത്തനെ കൂടി. ഒക്ടോബറിനെ അപേക്ഷിച്ച് 7.27 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യങ്ങളുടെ വില്‍പന ഒക്ടോബറിനെ അപേക്ഷിച്ച് 9.65 ശതമാനം ഇടിവുണ്ടായപ്പോഴാണ് വൈന്‍ വില്‍പനയില്‍ വന്‍വര്‍ദ്ധനയുണ്ടായത്.

കഴിഞ്ഞ മാസം മൊത്തം മദ്യവില്‍പനയില്‍ സര്‍ക്കാരിന് 140 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ അമ്പതുകോടി നോട്ട് നിരോധനത്തിന്റെ ഫലമായുണ്ടായ ഇടിവാണെന്ന് വിലയിരുത്തപ്പെടുന്നു. ഒക്ടോബറില്‍ ബിയറും വൈനും ഒഴികെയുള്ള വിദേശമദ്യത്തിന്റെ 17.40 ലക്ഷം കെയ്‌സുകളാണ് വിറ്റഴിച്ചതെങ്കില്‍ നവംബറില്‍ 15.72 ലക്ഷമായി ഇടിഞ്ഞു. സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും വലിയ വരുമാനം ലഭിക്കുന്നത് മദ്യവില്‍പ്പനയിലൂടെയാണ്. നോട്ട് നിരോധനം മൂലം സംസ്ഥാനത്തിന് ഇതുവരെ ഏകദേശം 2000 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

This post was last modified on December 28, 2016 11:18 am