X

സ്‌കൂള്‍ പ്രവേശനം; അപേക്ഷാ ഫോമില്‍ ഭാരത് മാതാ കീ ജയ് എന്നെഴുതണം: ബിജെപി നേതാവ്

അഴിമുഖം പ്രതിനിധി

ഭാരത് മാതാ കീ ജയ് വിവാദം വീണ്ടും കൊഴുപ്പിച്ചു കൊണ്ട് മറ്റൊരു ബിജെപി നേതാവ് കൂടി രംഗത്തു വന്നിരിക്കുന്നു. സ്‌കൂള്‍ പ്രവേശനം വേണമെങ്കില്‍ പ്രവേശന ഫോമുകളില്‍ ഭാരത് മാതാ കീ ജയ് എന്ന് എഴുതണമെന്ന് ബിജെപി നേതാവ് ദിലീപ് സംഘാനി. തന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ പ്രവേശനത്തിനാണ് ദിലീപ് ഇത്തരമൊരു നിബന്ധന മുന്നില്‍ വച്ചിരിക്കുന്നത്. ഗുജറാത്തില്‍നിന്നുള്ള ബി.ജെ.പി നേതാവായ സംഘാനിക്ക് സംസ്ഥാനത്ത് നാലു സ്‌കൂളുകളുണ്ട്. 4500ല്‍ അധികം കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. ഈ സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിനായാണ് എന്‍ട്രന്‍സ് ഫോമുകളില്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് എഴുതണമെന്ന് സംഘാനി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ മടികാണിക്കുന്നവരുടെ തലവെട്ടാന്‍ മടിക്കില്ലെന്ന് യോഗാഗുരു ബാബാ രാംദേവ് കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

This post was last modified on December 27, 2016 3:58 pm

Related Post
Leave a Comment