X

ബിഹാറില്‍ രണ്ടു ദിവസത്തിനിടയില്‍ ഇടിമിന്നലേറ്റ് 46 പേര്‍ മരിച്ചു

അഴിമുഖം പ്രതിനിധി

ഇന്നലെയും ഇന്നുമായി ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത് 46 പേര്‍. ചൊവ്വാഴ്ച മാത്രം ഇടിമിന്നലേറ്റ് മരിച്ചത് 28 പേരാണ്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിക്കുന്ന ആളുകളുടെ ഉയര്‍ന്ന നിരക്കാണിതെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് ചെയ്യുന്നു. നളന്ദ, ഓരംഗാബാദ്, റോഹ്താസ്, പൂര്‍ണി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇടിമിന്നലേറ്റ് മരിച്ചത്. 

ബിഹാര്‍ സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 13 പേരും ഇടിമിന്നലേറ്റ് മരിച്ചിട്ടുണ്ട്. ദുരിതനിവാരണ സേന അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോഴും വീട്ടില്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ആളുകള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

 

This post was last modified on December 27, 2016 4:17 pm

Related Post
Leave a Comment