X

ബിജു രമേശിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിക്കാന്‍ ഉത്തരവ്

അഴിമുഖം പ്രതിനിധി

ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ബിജു രമേശിന്‍റെ ഉടമസ്ഥതയില്‍ കിഴക്കേക്കോട്ടയില്‍ ഉള്ള രാജധാനി കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവ്. 15 ദിവസത്തിനുള്ളില്‍ കെട്ടിടം പൊളിച്ചു നീക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച എ ഡി എമ്മിന്‍റെ നേതൃത്വത്തില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ഈ കെട്ടിടം തെക്കനം കര കനാല്‍ കൈയ്യേറിയാണ് നിര്‍മ്മിച്ചത് എന്ന് കണ്ടെത്തിയിരുന്നു. ദുരന്തനിവാരണനിയമം അനുസരിച്ചാണ് കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം തനിക്കെതിരെ ഉള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ഈ ഉത്തരവെന്ന് ബിജു രമേശ്‌ പ്രതികരിച്ചു. എ ഡി എമ്മിന്‍റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കും എന്നും ബിജുരമേശ് പറഞ്ഞു.

This post was last modified on December 27, 2016 3:22 pm

Related Post
Leave a Comment