X

എകെജി സെന്ററിനു മുന്നില്‍ ക്യൂ നില്‍ക്കുന്ന എഴുത്തുകാരനാവരുത്; എം ടിയ്ക്കെതിരെ ബിജെപി

മോദിയുടെ നോട്ടുനിരോധനത്തെ തുഗ്ലക് പരിഷ്‌കാരമായി വിമര്‍ശിച്ചതിന് എംടിക്കുള്ള ബിജെപിയുടെ മറുപടി

നോട്ടുനിരോധനത്തെ മോദിയുടെ തുഗ്ലക് പരിഷ്‌കരണമായി വിമര്‍ശിച്ച എംടി വാസുദേവന്‍ നായര്‍ക്കെതിരേ ബിജെപി. എംടിയുടെ പ്രസ്താവന നല്ല ഉദ്ദേശ്യത്തോടെയല്ല എന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ കുറ്റപ്പെടുത്തല്‍. ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെ കേരളം നടുങ്ങിയ പലഘട്ടങ്ങളിലും മൗനംപാലിച്ച എംടി ഇപ്പോള്‍ സംസാരിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നു പരിശോധിക്കണമെന്നും രാധാകൃഷ്ണന്‍ വിമര്‍ശനം ഉന്നയിച്ചു.

ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനങ്ങളും മറ്റു വലിയ സംവിധാനങ്ങളുമൊക്കെ കിട്ടാനായി എകെജി സെന്ററിനു മുന്നില്‍ കുറേ ദിവസങ്ങളായി സാഹിത്യ സാംസ്‌കാരിക നായകന്മാര്‍ ക്യൂ ആണ്. ആ പട്ടികയില്‍ തങ്ങളും പൊതുസമൂഹവും എംടിയെ ഉള്‍പ്പെടുത്തുന്നില്ല. സാമാന്യജനങ്ങള്‍ ഇത്തരം പ്രസ്താവനകള്‍ എംടിയില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഏതെങ്കിലും സാഹചര്യത്തില്‍ മറ്റാര്‍ക്കെങകിലും വേണ്ടിയാണോ അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും രാധാകൃഷ്ണന്‍ കോഴിക്കോട് പറഞ്ഞു.

This post was last modified on December 28, 2016 4:13 pm

Related Post
Leave a Comment