അഴിമുഖം പ്രതിനിധി
മഹാരാഷ്ട്ര സര്‍ക്കാരിലെ റവന്യു മന്ത്രിയും ബിജെപി നേതാവുമായ ഏക്‌നാഥ് ഖഡ്‌സെയ്ക്ക് ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ഖഡ്‌സെയുടെ രാജിവച്ച് അന്വേഷണം നേരിടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. അധോലോക രാജാവായ ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യയുടെ മൊബൈലിലെ കോള്‍ ലോഗില്‍ മന്ത്രിയുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്തിയിട്ടുണ്ട്.
മന്ത്രിക്കെതിരായ ഗുരുതരമായ ആരോപണമാണിതെന്ന് ആംആദ്മി പാര്‍ട്ടി വക്താവ് പ്രീതി ശര്‍മ്മ മേനോന്‍ പറഞ്ഞു. ഈ അവകാശവാദങ്ങള്‍ ശരിയാണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരിന്റെ ജോലിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആംആദ്മി പാര്‍ട്ടി ആരോപിച്ച നമ്പറിന്റെ ഡാറ്റ വിശകലനം നടത്തുന്നതായി മുംബയ് പൊലീസ് ക്രൈം ബ്രാഞ്ച് പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ ഖഡ്‌സെ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹായിയെ അഴിമതി വിരുദ്ധ ബ്യൂറോ കൈക്കൂലി കേസില്‍ പിടിച്ചത് മന്ത്രിയെ ആശങ്കപ്പെടുത്തുന്നതിന് ഇടയിലാണ് പുതിയ ആരോപണം.
This post was last modified on December 27, 2016 4:07 pm
Leave a Comment