X

കമലിന്‍റെ വീട്ടിന് മുന്‍പില്‍ ബിജെപിക്കാര്‍ ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപണം

അനാദരവ് ദേശീയ ഗാനം ആലപിച്ചുള്ള പ്രതിഷേധത്തിനിടെ

സംസ്ഥാന ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷന്‍ കമലിന്റെ കൊടുങ്ങല്ലൂരിലെ വീടിന് മുന്‍പില്‍ ബി ജെ പിയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ ഗാനം ആലപിച്ചുള്ള പ്രതിഷേധത്തിനിടെ ദേശീയ ഗാനത്തെ അനാദരിച്ചു എന്നാരോപണം. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയ ഗാനത്തെ അനാദരിക്കുന്നതിന് ചലചിത്ര അക്കാദമി കൂട്ടുനിന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം.

അതേ സമയം ദേശീയ ഗാനം എവിടെ എപ്പോള്‍ ആലപിക്കണം എന്ന ചട്ടങ്ങള്‍ ലംഘിച്ച ബി ജെ പി പ്രവര്‍ത്തകര്‍ ദേശീയ ഗാനത്തെ അനാദരിച്ചു എന്നാരോപിച്ച് റവല്യൂഷണറി യൂത്ത് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി എന്‍ എ സഫീര്‍ പോലീസിന് പരാതി നല്‍കി.

ചലച്ചിത്ര പ്രദര്‍ശനത്തിന് മുന്‍പായി ദേശീയ ഗാനം കേള്‍പ്പിക്കണം എന്ന വിധിയില്‍ ചലച്ചിത്രമേളയ്ക്ക് ഇളവ് നല്‍കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരികൂടിയാണ് സംവിധായകന്‍ കമല്‍

This post was last modified on December 14, 2016 7:04 pm