അഴിമുഖം പ്രതിനിധി
ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ഞാറാഴ്ച യുപിയില്‍ നടത്താനിരുന്ന റാലി ആളെ കിട്ടാത്തതിനാല്‍ ഉപേക്ഷിച്ചു. ബുദ്ധമതക്കാരുടെ ധര്‍മ്മ ചേതന യാത്ര എത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കാനിരുന്ന റാലിയാണ് പാര്‍ട്ടി സംസ്ഥാന ഘടകം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
ഏതാണ്ട് 40,000 ദളിതുകളെ പങ്കെടുപ്പിച്ച നടത്താന്‍ തീരുമാനിച്ച റാലി മോശം കാലാവസ്ഥയെ തുടര്‍ന്നാണ് മാറ്റുന്നത് എന്നാണ് ബിജെപി സംസ്ഥാന ഘടകം വിശദീകരിക്കുന്നത്. എന്നാല്‍ റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ദളിതര്‍ വിമുഖത പ്രകടിപ്പിച്ചതാണ് പദ്ധതി ഉപേക്ഷിക്കാന്‍ കാരണം എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു. ചേതന യാത്രയ്ക്കും സംസ്ഥാനത്ത് ഭീഷണിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹത്രാസ്, അലീഗഡ്, മഥുര എന്നീ ഭാഗങ്ങളില്‍ നേരത്തെ തന്നെ യാത്രയ്‌ക്കെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.
രാജ്‌നാഥ് സിംഗ് സര്‍നാഥില്‍ പതാക ഉയര്‍ത്തി തുടക്കം കുറിച്ച ചേതന യാത്ര യുപിയില്‍ എത്തുന്നത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ഷായുടെ റാലിയില്‍ 40,000 അധികം ദളിതരെ പങ്കെടുപ്പിക്കണം എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിനു നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ആളുകളെ സംഘടിപ്പിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു.
This post was last modified on December 27, 2016 4:32 pm
Leave a Comment