X

ജക്കാര്‍ത്തയില്‍ ചാവേര്‍ സ്‌ഫോടനം; രണ്ടു മരണം

കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പൊലീസുകാരനാണ്

ഇന്‍ഡോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ ഒരു പൊലീസുകാരനും ചാവേറും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ജക്കാര്‍ത്തയുടെ പടിഞ്ഞാറന്‍ പ്രവശ്യയായ കാമ്പൂങ് മെലേയിലെ ഒരു ബസ് ടെര്‍മിനലില്‍ ആയിരുന്നു സ്‌ഫോടനം നടന്നതെന്നു പൊലീസ് പറയുന്നു. തീവ്രവാദി ആക്രമണമായാണു പൊലീസ് കരുതുന്നത്. സ്‌ഫോടനത്തില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ പലര്‍ക്കും പരിക്കേറ്റതായും പറയുന്നു. ഒരു
ആശുപത്രിവൃത്തത്തെ ഉദ്ധരിച്ചു വരുന്ന വാര്‍ത്തയില്‍ രണ്ടു പൊലീസുകാരനും ഒരു നാട്ടുകാരനുമാണ് പരിക്കേറ്റതെന്നാണ്. ഇവര്‍ അപകടനില തരണം ചെയ്തതായും പറയുന്നു. മറ്റൊരു റിപ്പോര്‍ട്ടില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണു പറയുന്നത്.

2016 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തില്‍ എട്ടുപേര്‍ ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രമായ ഇന്‍ഡോനേഷ്യയില്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ ചാവേര്‍ സ്‌ഫോടനം ഉണ്ടായി 23 പേര്‍ കൊല്ലപ്പെട്ടത്.

This post was last modified on May 24, 2017 10:14 pm