X

യൂടൂബർക്കെതിരെ ഇന്തോനീഷ്യന്‍ സർക്കാർ: ചാനലിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നു

ഇന്തോനേഷ്യയിലെ വാര്‍ത്ത വിതരണ മന്ത്രാലയം ക്മിയുമായി കൂടിക്കാഴ്ച നടത്താന്‍ ഷശ്രമിച്ചെങ്കിലും കിമിയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല.

കിമി ഹിമെ എന്ന 29 കാരിയുടെ യൂട്യൂബ് ചാനലിലെ അശ്ലീലമുണ്ടെന്നാരോപിച്ച് ഇന്തോനേഷന്‍ ഗവണ്‍മെന്റ്. ഇവർക്ക് യൂടൂബ് നേരത്തെ ഇതേ വിഷയത്തില്‍ താക്കീത് നൽകിയിരുന്നു. 20 ലക്ഷത്തിൽക്കൂടുതൽ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള കിമിയുടെ യൂട്യൂബ് ചാനല്‍ 2017 ലാണ് ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ ഗൈമിങ്ങിനെക്കുറിച്ചാണ് കിമിയുടെ വീഡിയോ ഉള്ളടക്കങ്ങളധികവും.

കിമിയുടെ വസ്ത്രധാരണ രീതികളാണ് സർക്കാരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ആധുനിക രീതിയിലുള്ള വസ്ത്രധാരണ രീതികൾ രാജ്യത്തെ മതയാഥാസ്ഥിതിക നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. പാർലമെന്റിൽ ഈ വിഷയം ചർച്ചയ്ക്കെടുക്കുന്നതു വരെ കാര്യങ്ങളെത്തിയിട്ടുണ്ട്.

പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ചാനലിലെ അശ്ലീലം ചൂണ്ടിക്കാണിച്ച് യൂട്യൂബ് കിമിക്ക് താക്കീതു നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്തോനേഷ്യന്‍ ഗവണ്‍മെന്റും യൂട്യൂബ് ചാനലിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

കിംബര്‍ലി ഖോയെ എന്നാണ് കിമിയുടെ യഥാര്‍ത്ഥ പേര്. വീഡിയോയില്‍ കിമി ധരിക്കുന്ന വസ്ത്രങ്ങളും, വീഡിയോയുടെ ചില തലക്കെട്ടുകളുമാണ് അശ്ലീലചുവയുള്ളതായി കണക്കാക്കപ്പെടുന്നത്. ഇന്തോനേഷ്യയിലെ വാര്‍ത്ത വിതരണ മന്ത്രാലയം കിമിയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. ഈ ആഴ്ചാവസാനം കിമിയുമായി സംസാരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നു എന്ന ആരോപണമുന്നയിച്ച് ഇതിനു മുന്‍പും ഇന്തോനേഷ്യയില്‍ യൂട്യൂബ് നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

Read More : റാണ ദഗ്ഗുബട്ടിക്ക് വൃക്കരോഗം?; ആരാധകനോട് മറുപടി പറഞ്ഞ് താരം

This post was last modified on July 25, 2019 11:01 am