X

കവി സച്ചിദാനന്ദന്‍ ജയ്പൂര്‍ സാഹിത്യോത്സവം ബഹിഷ്‌കരിക്കുന്നു

അഴിമുഖം പ്രതിനിധി

പ്രമുഖ കവി കെ സച്ചിദാനന്ദന്‍ ജയ്പൂര്‍ സാഹിത്യോത്സവം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. സീ ടിവിയുമായി സഹകരിച്ചാണ് ജയ്പൂര്‍ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് സച്ചിദാനന്ദന്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. അദ്ദേഹത്തിനൊപ്പം അശോക് വാജ്‌പേയിയും മറ്റു എഴുത്തുകാരും പരിപാടി ബഹിഷ്‌കരിക്കുന്നുണ്ട്. സീ ടിവി ഗൗഹര്‍ റാസയെ പോലുള്ള എഴുത്തുകാരെ അപമാനിക്കുകയും ഇന്ത്യയിലെ ഫാസിസ്റ്റ് പ്രവണതകളെ പിന്തുണച്ചു കൊണ്ട് തെറ്റായ വിവരങ്ങളും നുണകളും പ്രചരിപ്പിക്കുകയും ചെയ്യുകാണെന്ന് അദ്ദേഹം ആരോപിച്ചു.

ജെഎന്‍യു വിഷയത്തില്‍ സീ ടിവി വ്യാജ വീഡിയോ നിര്‍മ്മിച്ച് പ്രക്ഷേപണം ചെയ്തതിന് വിമര്‍ശന വിധേയമായിരുന്നു.

This post was last modified on December 27, 2016 3:54 pm